Connect with us
inner ad

Kerala

”ജിഎസ്ടി,ഐജിഎസ്ടി ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക” ജോയ് മാത്യു

Avatar

Published

on

മാസപ്പടി വിവാദത്തിൽ സിപിഎമ്മിനെയും വീണ വിജയനെയും പരിഹസിച്ച് ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02

“സേവനത്തിനു നികുതി ഈടാക്കുക “ഹോ എന്തൊരു അസംബന്ധമാണത് !
അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴൽ നാടൻ
മനസ്സിലാക്കാതെ പോയി .
GST,IGST എന്നീ സേവന നികുതികൾ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ളബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണറിയാത്തത് !
സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂർഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെൺകുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികൾ )കളോ പണിയെടുത്ത് ജീവിക്കുന്നതിൽ വിശ്വാസമില്ലാത്ത
വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ .
ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളർത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി പിഴിയൽ പരിപാടിയായ
GST,IGST ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തിൽ നാം ചെയ്യേണ്ടത് ? അങ്ങിനെയെങ്കിൽ
എന്റെ പിന്തുണ ഇപ്പോൾ തന്നെ ഇതാ റൊക്കമായി (GST,IGST എന്നിവ ഇല്ലാതെ )തരുന്നു .
അല്ലാതെ കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.അയാൾ
മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മൾ വിപ്ലവകാരികളെ നാണം കെടുത്തുകയാണ് .അത് അയാളുടെ തന്ത്രമാണ് ,നമ്മൾ വിപ്ലവകാരികൾ അതിൽ വീണുപോകരുത് .മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാൾ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ .
അതിനാൽ GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക.

സമരം ആളിക്കത്തിക്കൂ.
എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ ????

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി എത്തിച്ചതെന്ന് ആരോപണം

Published

on

വയനാട്ടിലെ ബത്തേരിയിൽനിന്ന് 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് പറഞ്ഞു.

ബിജെപി വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യുഡിഎഫും എൽഡിഎഫും ആരോപിച്ചു. ഭക്ഷ്യക്കിറ്റുകൾ എന്തിനുവേണ്ടി ആണെന്നോ എവിടെക്കുള്ളതാണെന്നോ അറിയില്ലെന്ന് പിഡിയോകൂടിയ ലോറി ഡ്രൈവർ പറഞ്ഞു. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ആവശ്യമായ സാധനങ്ങളെല്ലാം തന്നെ കിറ്റിലുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured