News
ജോയ്ആലുക്കാസ്എക്സ്ചേഞ്ച്ന് പുതിയ ആസ്ഥാന കേന്ദ്രം !
കുവൈറ്റ് സിറ്റി : ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റിൽ പത്ത് വർഷം പൂർത്തിയാക്കിയതോടനുബന്ധിച്ച്, സിറ്റിയുടെ ഹൃദയഭാഗത്ത് വിശാലമായ പുതിയ ഹെഡ് ക്വാർട്ട്ഴ്സിന്റെ പ്രവർത്തനം ആരംഭിച്ചു. കുവൈറ്റ് സിറ്റി ഫഹദ് അൽ സലീം സ്ട്രീറ്റിലുള്ള ജവ്‌ഹാരത് അൽ ഖലീജ് എന്ന പുതിയ കെട്ടിട സമുച്ചയത്തിലെ ആറാം നിലയിലാണ് ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ആസ്ഥാന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
പ്രൌഡഗംഭീരമായ വാർഷികാഘോഷ പരിപാടിയുടെ സ്വാഗതപ്രസംഗം ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ അബ്ദുൾ അസീസ് നിർവഹിച്ചു. തുടർന്ന് പുതിയ ഹെഡ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം ജോയ്‌ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ ജോയ്‌ആലുക്കാസ് നടത്തുകയുണ്ടായി. അത്യാധുനിക സൌകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന പുതിയ ഓഫീസ് മാറുന്ന കാലത്തിനൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചതും സാങ്കേതിക സൌകര്യങ്ങൾ നിറഞ്ഞതുമായ സേവനങ്ങൾ നൽകുന്ന ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ പ്രതിബദ്ധതയുടെ മികച്ച ഉദാഹരണമാണ് എന്ന് അദ്ദേഹം പറഞ്ഞു .ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന, മാനേജിംഗ് ഡയറക്ടർ ശ്രീ ആന്റണി ജോസ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി. “ഒരു പതിറ്റാണ്ടുകാലത്തെ അർപ്പണമനോഭാവവും, വിശ്വാസ്യതയും കൈമുതലാക്കി, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് വളർച്ചയുടെ പാതയിൽ മുന്നേറുകയാണ്. പുതിയ ഹെഡ് ക്വാർട്ടേഴ്സ് ഞങ്ങളുടെ സേവന സപര്യയുടെ മകുടോദാഹരണമാണ്. ഉപഭോക്താകൾക്ക് അത്യാധുനികവും സുരക്ഷിതവുമായ സേവനങ്ങൾ നൽകുക എന്നതിൽ ജോയ്‌ആലുക്കാസ് പ്രതിഞജാ ബദ്ധമാണ് . ഇന്നലെകളുടെ നേട്ടങ്ങൾ ഭാവിയിലെ പുതിയ അവസരങ്ങളുമായി ഒത്തുചേരുകയാണിവിടെ” ശ്രീ ആന്റണി പറഞ്ഞു.
ഇന്റർനാഷണൽ ഓപ്പറേഷൻസ് ജനറൽ മാനേജർ ശ്രീ ജസ്റ്റിൻ സണ്ണി,മാർക്കറ്റിങ്മാനേജർ (ഇന്റർനാഷണൽ ഓപ്പറേഷൻസ്) ശ്രീ ദിലീപ്, ജോയ്‌ആലുക്കാസ് ജുവലറി കുവൈറ്റ് റീജിയണൽ മാനേജർ ശ്രീ വിനോദ്, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ അഷറഫ് അലി ജലാലുദീൻ എന്നിവരും ഏരിയ മാനേജർമാരും, മാർക്കറ്റിംഗ് മാനേജർമാരും, എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.ജോയ്‌ആലുക്കാസ് എക്സ്ചേഞ്ചിന്റെ ബിസിനസ് പങ്കാളികൾ, മറ്റ് വ്യവസായ പ്രമുഖർ,ഇതര മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും വാർഷിക ആഘോഷത്തിൽ പങ്കുചേരുകയുണ്ടായി. കമ്പനിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് അവാർഡുകളും 2022 സാമ്പത്തികവർഷം ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Featured
ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.
സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
News
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിൽ കെ എസ് യു – എം എസ് എഫ് ആധിപത്യം
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളില്ലൊക്കെ തന്നെ കെ. എസ്. യു വിനും എം. എസ്.എഫി നും വ്യക്തമായ ആധിപത്യം. കഴിഞ്ഞ വർഷങ്ങളിൽ കോളേജ് യൂണിയൻ നേടിയ ഗവ കോളേജ് കാസർഗോഡ്,അംബേദ്കർ കോളേജ് പെരിയ,സി.കെ നായർ കോളേജ് പടന്നക്കാട് എന്നിവ നിലനിർത്തിയതോടൊപ്പംതന്നേ ഭുവനേശ്വരി കോളേജ് ചീമേനി, ഗോവിന്ദ പെെ കോളേജ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ കെ. എസ്. യു യൂണിയൻ നേടി. പതിറ്റാണ്ടുകളായി എസ്. എഫ്. ഐ നിലനിർത്തിയ നെഹ്റു കോളേജ്, ഗവ കോളേജ് ഉദുമ, ഐ എച്ച് ആർ ഡി കുമ്പള,മുന്നാട് പീപ്പിൾസ് കോളേജ്, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളിൽ കെ. എസ്. യു-എം.എസ്.എഫ് കൂടുതൽ മേജർ – മെെനർ സീറ്റുകൾ പിടിച്ചെടുത്തു.മുന്നാട് പീപ്പിൾസ് കോളജിൽ നാളിതു വരെയുള്ള എസ്. എഫ്. ഐ ആധിപത്യം തകർത്ത് കെ. എസ്. യു വിജയിച്ചു കയറി. ബജ കോളേജ് മുള്ളേരിയ, എസ്. എൻ കോളേജ് പെരിയ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എസ്. എഫ്. ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെയുളള ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായതെന്നും കലാലയങ്ങളിൽ കെ. എസ്. യു പഴയകാല പ്രതാപത്തിലേക്ക് വരികയാണെന്നും കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, കെ. എസ്. യു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ,ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ജോൺ,രാഹുൽ ബോസ്എന്നിവർ അറിയിച്ചു.
News
തൊഴിലാളികളുടെ ഓണാഘോഷം
പോത്താനിക്കാട് : ഐ.എൻ.ടി.യു.സി പോത്താനിക്കാട് ടൗൺ ഹെഡ് ലോഡ് യൂണിയന്റേ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ നല്ലോണം ഒരുമിച്ചോണം ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.തൊഴിലാളികൾക്ക് ഓണക്കിറ്റും യൂണിഫോമും വിതരണം ചെയ്തു. കർഷക കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ് ഇ.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണ ഉത്ഘാടനം ഐഎൻടിയുസി മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക് നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ഷാൻ മുഹമ്മദ്, ടി.എ കൃഷ്ണൻ കുട്ടി, കെ.സി വർഗീസ്, കിഷോർ വി.ജി, കെ.എ ചാക്കോച്ചൻ, ജേക്കബ് എ.പി, സാബു അയ്യപ്പൻ, സജി എംപി, സഞ്ചയ് തുടങ്ങിയവർ സംസാരിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login