Connect with us
48 birthday
top banner (1)

Kerala

എംഎൽഎയുടെ സൈബർ ഗുണ്ടായിസത്തിനെതിരെ മാധ്യമപ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ച്

Avatar

Published

on

തിരുവനന്തപുരം: ചില ഓൺലൈൻ മാധ്യമങ്ങൾക്കെതിരേ എന്ന പേരിൽ ഭരണപക്ഷത്തെ പി.വി. അൻവർ എംഎൽഎ തുടങ്ങി വച്ച സൈബർ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണെന്നു തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹുകൾ ആരോപിച്ചു. വിമർശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎൽഎയും സംഘവും മുന്നോട്ടു പോവുന്നത്.
അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അരിശം തുടങ്ങിയത്. കള്ളപ്പണക്കാരെയും ഗുണ്ടാ നേതാക്കൻമാരെയുമൊക്കെ ജനപ്രതിനിധി സഭകളിലേക്ക് മത്സരിപ്പിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അപകടപ്പെടുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഓർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാവിയിൽ ഇതിൻ്റെയൊക്കെ ദുരവസ്ഥ അനുഭവിക്കേണ്ടി വരുമെന്ന് നേതൃത്വം തിരിച്ചറിയണം. ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകർ ഇതൊന്നും അംഗീകരിക്കില്ലെന്നുറപ്പ്.
വേട്ടയാടപ്പെടുന്ന മാധ്യമപ്രവർത്തകരെ പിന്തുണച്ചതിന്റെ പേരിൽ പ്രസ് ക്ലബ് പ്രസിഡന്റിനെ കൊല്ലുമെന്നും സൈബർ ഗുണ്ടകൾ സമൂഹമാധ്യമങ്ങൾ വഴിയും ഫോണിലും ഭീഷണി മുഴക്കുകയാണ്. വ്യാജവാർത്തകളോ അസത്യങ്ങളോ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോ മാധ്യമപ്രവർത്തകരോ ഉണ്ടെങ്കിൽ അത് നിയമപരമായി നേരിടാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്.
അങ്ങനെ നേരിടേണ്ടതിന് പകരം ഒരു വ്യവസായി കൂലി ഗുണ്ടകളുടെ പിൻബലത്തിൽ ഗുണ്ടായിസവും ഭീഷണിയും നടത്തുന്നത് അംഗീകരിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു . മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ട് നിയമസംഹിതയും ജനാധിപത്യവും അരക്കിട്ടുറപ്പിക്കണം.
മാധ്യമങ്ങളെ വെല്ലുവിളിക്കുകയും മാധ്യമ പ്രവർത്തകരെ വൺ ടു ത്രീ നമ്പറിട്ട് വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എംഎൽഎയെ നിലയ്ക്കു നിർത്താനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാനും മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർ തിങ്കളാഴ്‌ച ഉച്ചയ്ക്കുശേഷം 3.30 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. പ്രസ് ക്ലബിനു മുന്നിൽ നിന്ന് പ്രകടനം ആരംഭിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും സംസാരിക്കും.
എല്ലാ മാധ്യമ പ്രവർത്തകരെയും ജനാധിപത്യ സ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് രാധാകൃഷ്ണനും
സെക്രട്ടറി കെ.എൻ.സാനുവും അറിയിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാ​റ​ശാ​ല ഷാ​രോ​ൺ വധക്കേസിൽ അന്തി​മ വാ​ദം നെ​യ്യാ​റ്റി​ൻ​ക​ര അഡീഷണ​ൽ സെ​ഷ​ൻ​സ് കോടതിയിൽപൂർത്തിയായി. കേ​സി​ൽ പ്രതികൾക്കുള്ള ശിക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ്ര​ഖ്യാ​പിക്കും. കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂമ്പള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അമ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീഷ്മയ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷൻ വാ​ദി​ച്ചു. പ്ര​തി ഒ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. ഗ്രീ​ഷ്മ​യ്ക്ക് ചെ​കു​ത്താ​ന്‍റെ മനസാണ്. ഷാ​രോ​ണി​ന്‍റെ സ്വ​പ്നം ഗ്രീ​ഷ്മ ത​ക​ർ​ത്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​തേ​സ​മ​യം ശി​ക്ഷ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെന്ന് ഗ്രീ​ഷ്മ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പഠി​ക്ക​ണം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രീ​ഷ്മ കോ​ട​തി​ക്ക് കൈ​മാ​റി. ത​നി​ക്ക് 24 വ​യ​സു​മാ​ത്ര​മാ​ണ് പ്രായം. മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ൻ ഒ​രാ​ൾ മാ​ത്ര​മേ ഉള്ളു​വെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഗ്രീഷ്മ കോ​ട​തി​യി​ൽ വാ​ദി​ച്ചു. രേ​ഖാ​മൂ​ലം ത​നി​ക്ക് പറ​യാ​നു​ള്ള​തും ഗ്രീ​ഷ്മ എ​ഴു​തി ന​ൽ​കി. കേ​സി​ൽ ഉള്ള​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഗ്രീഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഗ്രീ​ഷ്മ​യു​ടെ സ്വകാ​ര്യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെയ്തു. ഷാ​രോ​ണി​ന് ബ്രൂ​ട്ട​ൽ മ​ന​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured