എത്തിയത് ഡൽഹിയിൽ നിന്നും ; രേഖപ്പെടുത്തിയത് യുപി യിൽ നിന്നെന്ന് ; ഡി എം ഓ യുടെ നിർദ്ദേശമെന്ന് വിശദീകരണം

തിരുവനന്തപുരം : ഡൽഹിയിൽ നിന്നും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകന് ഉണ്ടായ അനുഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മാധ്യമപ്രവർത്തകനായ രാജേഷ് രാധാകൃഷ്ണന് നേരിട്ട് അനുഭവമാണ് ചർച്ചയാവുന്നത്. ഡൽഹിയിൽ നിന്നും എത്തിയ അദ്ദേഹം യുപിയിൽ നിന്നും എത്തിയത് ആണെന്ന് രേഖപ്പെടുത്തിയ ആരോഗ്യ പ്രവർത്തകരോട് തിരുത്തുവാൻ ആവശ്യപ്പെട്ടുവെങ്കിലും അതിനു തയ്യാറാകാതെയിരുന്നതിലെ സംശയം പങ്കുവെച്ച് അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിൽ കുറുപ്പ് എഴുതിയത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എന്നാലും എന്തിനായിരിക്കും

ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. സുഹൃത്തുമൊത്ത് പുറത്തേക്ക് കടക്കാൻ വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ വന്നു. എവിടെ നിന്നു വരുന്നു അവർ ചോദിച്ചു. ഡൽഹിയിൽ നിന്നെന്ന് മറുപടി പറഞ്ഞു. മലമ്പനിയുടെ ടെസ്റ്റ് നടത്തണം ഒരു വരി ചൂണ്ടിക്കാട്ടി അതിൽ ചെന്നു നിൽക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ പോയി. ആധാർ കാർഡ് ഡീറ്റെൽസ് എഴുതിയ ശേഷം ഫോൺ നമ്പർ വാങ്ങി. എന്നിട്ട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു. ഞാൻ ഡൽഹിയിൽ നിന്നാണ് എന്നു പറഞ്ഞു. പക്ഷേ രേഖപ്പെടുത്തിയത് യുപി! ഞാൻ പറഞ്ഞു ഞാൻ ഡൽഹിയിൽ നിന്നാണ് വന്നത്. യു പി യുടെ ഭാഗമായ നോയിഡ പോലും ഞാൻ പോയിട്ടില്ല പിന്നെ എന്തിന് യുപി എന്ന് രേഖപ്പെടുത്തണം. അങ്ങനെയാണ് ഡിഎo ഒയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദേശമെന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞു രണ്ടും രണ്ട് സംസ്ഥാനങ്ങൾ അല്ലേ പിന്നെ എന്താണ് ? ചോദ്യം ഇഷ്ടപ്പെടാതെ ആരോഗ്യ പ്രവർത്തക പറഞ്ഞു എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ടാൻ. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്താണ് യുപി എന്ന് അവർ രേഖപ്പെടുത്തിയത്.

എന്നാലും എന്തിനായിരിക്കും

Related posts

Leave a Comment