Connect with us
head

Kerala

മാധ്യമപ്രവർത്തകൻ മനോജ് അന്തരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

കോഴിക്കോട് : ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ മീഡിയ മാനേജറും എസിവി മുൻ പ്രൊഡ്യൂസറുമായിരുന്ന കോഴിക്കോട് കരുവശേരി കൃഷ്ണന്‍നായര്‍ റോഡില്‍ കാര്‍ത്തികയില്‍ മനോജ് (56) അന്തരിച്ചു.
മറഡോണയുടെ സ്വര്‍ണ ശില്‍പ്പവുമായുള്ള ബോബി ചെമ്മണ്ണൂരിന്‍റെ ഖത്തര്‍ വേള്‍ഡ് കപ്പ് യാത്രക്കിടെയാണ് അന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ ഗോവയില്‍ നിന്ന് മുബൈയിലേക്കുള്ള യാത്രക്കിടെ കാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം എയര്‍ ആംബുലന്‍സ് വഴി പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിക്കും. മനോജിന്‍റെ വിയോഗത്തെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിന്‍റെ യാത്ര നിര്‍ത്തി വെച്ചു

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇടി വെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

Published

on


തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ വിലയാണ് കമ്പോളത്തിൽ. അതിന്റെ ഒപ്പമാണ് പെട്രോളും ഡീസലും പൊള്ളിക്കാൻ പോകുന്നത്. രണ്ട് രൂപ അധിക സെസ് ആണ് പെട്രോളിനും ഡീസലിനും കൂട്ടുന്നത്. കുടിയന്മാരെയും സർക്കാർ വെറുതെ വിട്ടില്ല…..മദ്യത്തിനും കൂട്ടി വില. 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് മദ്യപന്മാരെ ധനമന്ത്രി ഞെട്ടിച്ചത്.
മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടിയത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു അധിക ഭാരവും കൂടി തലയിൽ കെട്ടി ഏല്പിച്ചിരിക്കുകയാണ്. പല മേഖലയിലും കുതിച്ച് ചാട്ടം എന്ന് മന്ത്രി പറയുമ്പോഴും ഇവിടെ ജനങ്ങൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് ധനമന്ത്രിയും സർക്കാരും അറിയുന്നുണ്ടോ ആവോ? ഫ്ലാറ്റ്, കാർ എന്നിവയുടെ വിലയേറും, വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. പോക്കറ്റ് കാലിയായ സർക്കാർ ജനങ്ങളെ പിഴിഞ്ഞ്‍ കീശ നറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

Continue Reading

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured