കർഷക കോൺഗ്രസ് വയനാട്​​ ജില്ല പ്രസിഡൻറ്​ അഡ്വ. ജോഷി സിറിയക്​ അന്തരിച്ചു

കൽപ്പറ്റ: കർഷക കോൺഗ്രസ്​ വയനാട് ജില്ല പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് (63)​ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പാലാ ഇടമറ്റം ചുമപ്പുങ്കൽ സിറിയക് കുര്യൻറെയും പരേതയായ അച്ചാമ്മ സിറിയകിൻ്റെയും മകനാണ്. ദീർഘകാലം കൽപ്പറ്റ നഗരസഭാ കൗൺസിലറായിരുന്ന ജോഷി സിറിയക് കൽപറ്റ ബാറിലെ മുതിർന്ന അഭിഭാഷകൻ കൂടിയായിരുന്നു.
ഭാര്യ: മേഴ്​സി ആൻഡ്രൂസ്​. മക്കൾ: അനു റോസ്​ ആൻഡ്രൂസ്​, അഡ്വ. അബു റോഷൻ ആൻഡ്രൂസ്​. മരുമക്കൾ: ബെസ്​റ്റിൻ ജോസഫ്​ (യു.കെ), അഡ്വ. റെനി ആ​ൻ്റോ. കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ ​ കെ പി സി സി പ്രസിഡൻ്റുമാരായ മുല്ലപ്പളളി രാമചന്ദ്രൻ, വി എം സുധീരൻ, കൽപ്പറ്റ എം.എൽ.എ അഡ്വ . ടി സിദ്ദിഖ്, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ തുടങ്ങിയവർ അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.

Related posts

Leave a Comment