സ്റ്റാലിൻ കൊന്നുതള്ളിയ ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

യുക്രൈൻ: സോവിയറ്റ് യൂണിയനിലെ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട വരെന്ന് കരുതുന്ന ആയിരക്കണക്കിന് ആളുകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു.യുക്രൈനിലെ ഒഡേസ നഗരത്തിലെ വിമാനത്താവളത്തിന് സമീപത്ത് നിന്നുമാണ് 1939 ഇൽ കൊല്ലപ്പെട്ടവരുടെതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തത്. നിർമാണപ്രവർത്തനങ്ങൾക്കായി വിമാനത്താവളത്തിനു സമീപത്തുനിന്നും മണ്ണ് നീക്കിയ പ്പോഴാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. മുൻപ് സോവിയറ്റ് യൂണിയന്റെ പരിധിയിൽ ആയിരുന്നു യുക്രൈനിലെ ഒഡേസ. എട്ടായിരം അസ്ഥി കൂടങ്ങളാണ് കണ്ടെടുത്തത്. യുക്രെയിനിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ശ്മശാനങ്ങളിൽ ഒന്നാണ് ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. ഗുലാഗ് എന്നറിയപ്പെടുന്ന ലേബർ ക്യാമ്പുകളിലും മറ്റുമായി ലാലിന്റെ ഭരണകാലത്ത് ഏകദേശം 15 ലക്ഷത്തോളം പേരേ വധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ജനങ്ങളെ കൊന്നൊടുക്കിയും ഉരുക്ക് മുഷ്ടികൾ കൊണ്ട് വലിയൊരു ശതമാനം മനുഷ്യസമൂഹത്തെ അടിമകളായി വെക്കുകയും ചെയ്തിരുന്ന ജോസഫ് സ്റ്റാലിനെ പോലെയുള്ള ഏകാധിപതി മാർക്ക് ഇന്നും വച്ച് ആരാധന നടത്തുന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നവർ മാത്രമാണ് എന്നതാണ് ഖേദകരമായ മറ്റൊരു സത്യം.

Related posts

Leave a Comment