അന്യായമായി സ്ഥലമാറ്റിയതില്‍ പ്രതിഷേധം


പെരിന്തല്‍മണ്ണ: എടപ്പറ്റ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച് ഐ, ഫാര്‍മസിസ്റ്റ് എന്നിവരെ രാഷ്ട്രീയ പ്രേരിതമായി വിദൂര ദിക്കിലേക്ക് സ്ഥലം മാറ്റിയതില്‍ കേരള എന്‍ജി ഒ അസോസിയേഷന്‍ പെരിന്തല്‍മണ്ണ ബ്രാഞ്ച് കമ്മിറ്റി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് സി.വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. കെ.പി ജാഫര്‍, ശിവദാസ് പിലാപറമ്പില്‍, കെ.എം ദാസ് ,അരുണ്‍ കുമാര്‍ പ്രസംഗിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് മണികണ്ഠന്‍ കൂരിയാട്ടു തൊടി അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment