ജോ​ജു​വി​നെ​തി​രേ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന് പ​രാ​തി

കൊ​ച്ചി: ന​ട​ൻ ജോ​ജു ജോ​ർ​ജി​ൻറെ വാ​ഹ​ന​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ന​മ്പ​ർ​പ്ലേ​റ്റ് ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ൽ പ​രാ​തി.
ജോ​ജു​വി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ൽ 64 കെ 0005 ​എ​ന്ന ന​മ്ബ​റി​ലു​ള്ള ലാ​ൻ​ഡ് റോ​വ​ർ ഡി​ഫ​ൻ​ഡ​ർ വാ​ഹ​ന​ത്തി​ൽ, വാ​ഹ​ന ക​മ്പ​നി ന​ൽ​കി​യ ന​മ്പർ പ്ലേ​റ്റ് മാ​റ്റി ഏ​ക ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​താ​ണെ​ന്ന് കാ​ണി​ച്ചാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മ​നാ​ഫ് പു​തു​വാ​യി​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ജോ​ജു​വി​ൻറെ ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബി​എം​ഡ​ബ്ല്യു കാ​ർ ര​ജി​സ്ട്രേ​ഷ​ൻ മാ​റ്റാ​തെ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന​തി​നെ​തി​രേ​യും മ​നാ​ഫ് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment