‘ജോജു പറഞ്ഞത് ശുദ്ധ അസംബന്ധം’ ; തെരുവു ഗുണ്ടയെ പോലെ പെരുമാറി ; ദൃക്സാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ഉപരോധ സമരത്തിന് ഇടയിലേക്ക് സിനിമാതാരം ജോജു കടന്നുകയറി അതിക്രമം കാണിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജോജു പറഞ്ഞതൊക്കെയും ശുദ്ധ അസംബന്ധമാണെന്നും തെരുവുഗുണ്ടയെ പോലെ പെരുമാറിയെന്നും പറഞ്ഞ് ദൃക്സാക്ഷിയായ തോമസ് ജോർജ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഇന്നത്തെ ജോജു സംഭവത്തിൽ എനിക്ക് പറയാനുള്ളത് ….

ശുദ്ധ അസംബന്ധമാണ് അദ്ദേഹം പറഞ്ഞത് . ഞാനും അദ്ദേഹത്തോടൊപ്പം വൈറ്റിലയിൽ ഉണ്ടായിരുന്നു . വളരെ ശാന്തമായാണ് ജനങ്ങൾ സമരത്തെ കണ്ടത് . കൃത്യം 45 മിനിറ്റു എടുത്തു ഞങ്ങളെ കടത്തിവിടാൻ . എന്റെ കാറിനു വളരെ പിന്നിലായിരുന്നു ജോജുവിന്റെ കാർ . മുൻപിൽ നടക്കുന്ന സമരത്തിനെതിരെ ആക്രോശിച്ചിട്ടു അദ്ദേഹം തിരിച്ചു ഒരു തെരുവ് ഗുണ്ടയെപോലെ മുണ്ടും മാടികുത്തി എന്റെ വണ്ടിയുടെ അടുത്തുകൂടെയാണ് രൂക്ഷ ഭാവത്തോടെപോയതു . പിന്നീട് മീഡിയ അയാളുടെ പുറകെകൂടി . പ്രകോപിപ്പിച്ചുകാണും , അപ്പോൾ അയാൾ അപമര്യാദയായി പെരുമാറി എന്നുള്ളതാണ് സത്യം . ജീവിതത്തിൽ വിജയിക്കുന്നവർ പാലിക്കേണ്ട പ്രത്യേകിച്ച് ജനങ്ങളുടെ ചിലവിൽ ജീവിക്കുന്നവർ അവരോടു പാലിക്കേണ്ട സാമാന്യ മര്യാദയുണ്ട് .

അതുപോലെ സമരത്തോട് ജനങ്ങൾ വളരെ സമചിത്തതയോടെയാണ് പ്രതികരിച്ചു കണ്ടത് . ഇന്ന് ജോജു എണീറ്റുനിൽക്കുന്നുണ്ടെങ്കിൽ , തന്റേടത്തോടെ അവന്റെ അവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിൽ അതിനുകാരണം ഫ്രഞ്ച് വിപ്ലവം മുതൽ ജാലിയൻ വാലാബാഗ്‌ വരെയുള്ള സമര ചിത്രങ്ങളുടെ പിൻബലത്തിലാണ് .

വൈറ്റിലമുതൽ ഇങ്ങു പുതിയ റോഡ് വരെ നീണ്ടു കാത്തുകിടന്നു സാധാരണ ആൾക്കാർ കാര്യം മനസിലാക്കി 45 മിനിറ്റു സഹകരിച്ചത് അവർക്കും അവകാശങ്ങൾ ഇല്ലാത്തതുകൊണ്ടല്ല മറിച്ചു അതിന്റെകാരണം മനസിലാക്കികൊണ്ടുതന്നെയാണ് .

40 രൂപചെലവ് വരുന്ന പെട്രോൾ 60 ലാഭം മേടിച്ചു വിൽക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ സമരം കൊണ്ട് അവരുടെ ഈ അസംബന്ധം നിറുത്തും എന്ന് കരുതിയും അല്ല ജനങ്ങൾ സമരത്തെ സമചിത്തതയോടെ നേരിട്ടത് . അതിനുകാരണം കേരളം ജനത വിഡ്ഢികൾ അല്ലാത്തതുകൊണ്ടാണ് , കാരണം ഇത്തരം പ്രതികരണങ്ങളിൽ കൂടെ തന്നെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തിട്ടുള്ളത് എന്ന് മനസിലാക്കിയതുകൊണ്ടാണ് .

ഒരു ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ഒരു തെരുവ് ഗുണ്ടയെയും അയാളുടെ കുറെ ചേലകളുടെയും ചെയ്തികളൊഴിച്ചാൽ ഇന്നത്തെ പ്രധിക്ഷേതത്തെ പിന്താങ്ങുന്നു .

Related posts

Leave a Comment