സ്വീഡിഷ് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് ‘ജോജി’

നടന്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച ഹിറ്റ് ചിത്രം ജോജി അന്താരാഷ്ട്ര ചലചിത്ര മേളയിലേക്ക്. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ട വിവരം സംവിധായകൻ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്’ല്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ശ്യാം രചന നിര്‍വഹിച്ചിരിക്കുന്നത്.

Related posts

Leave a Comment