Connect with us
head

Dubai

സ്നേഹം സേവനം സമർപ്പണംകെ എം സി സി മെമ്പർഷിപ് ക്യാമ്പയിനിൽ പങ്കാളികളാകുക: സലാം കന്യപ്പാടി

മണികണ്ഠൻ കെ പേരലി

Published

on

ദുബായ്:സമാനതകളില്ലാത്ത പ്രവർത്തന മേഘലകളിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു ,സാമൂഹിക സാംസ്കാരിക വിദ്യഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മഹാ ചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന പ്രവാസ ലോകത്തെ മുസ്ലിം ലീഗന്റെ പോഷക സംഘടനയായി പ്രവാസികളുടെ ജനഹൃദയങ്ങളിൽ കുടിയേറിയ കെ എം സി സിയുടെ 2022 2025 വർഷത്തേക്കുള്ള സ്നേഹം സേവനം സമർപ്പണം എന്ന പ്രേമേയത്തിലുള്ള മെമ്പർഷിപ് ക്യാമ്പയിനിൽ പ്രവാസ ലോകത്തുള്ള മുഴുവൻ മുസ്ലിം ലീഗ് പ്രവർത്തകരും അനുഭാവികളും മെംബെര്ഷിപ്പിന്റെ ഭാഗമാകണമെന്നും ക്യാമ്പയിൻ വൻ വിജയമാകണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പിലാംങ്കട്ട അധ്യക്ഷം വഹിച്ചു ജനറൽ സെക്രട്ടറി എം എസ് ഹമീദ് ഗോളിയടുക്ക,സ്വാഗതം പറഞ്ഞു 2022 – 2025 വർഷത്തേക്കുള്ള യു എ ഇ കെ എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് തല ഉൽഘടനം പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് പിലാങ്കട്ടയെ ചേർത്തു കൊണ്ട് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി നിർവഹിച്ചു.  
മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി ദുബായിലെ മുഴുവൻ സ്ഥലങ്ങളിലുമുള്ള ബദിയടുക്ക പഞ്ചായത്തിലെ പ്രവാസി മെമ്പർമാർക്ക് മെമ്പർഷിപ്പ് ലഭ്യമാക്കുന്നതിനായി ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിക്കാനും മെമ്പർഷിപ് ക്യാമ്പയിൻ വൻ വിജയമാകാനും തീരുമാനിച്ചു   ദുബായ് കെ എം സി സി വെൽഫെയർ സ്‌കീം ചെയർമാൻ ഹസൈനാർ ബീജന്തടുക്ക വെൽഫെയർ സ്‌കീം വിശദീകരിച്ചു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി സിദീഖ് ചൗക്കി , ട്രഷറർ സത്താർ ആലംമ്പാടി, മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുള്ള അലാബി ബെളിഞ്ചം, മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ സിദീഖ് പള്ളത്തടുക്ക , റസാക്ക് ബദിയടുക്ക, അസീസ് ചിമിലിയടുക്കം, മൊയ്‌ദു മലങ്കര,അബുദുൽ അബ്ദുള്ള പെർഡാലഷാഫി ഗോളിയടുക്കം തുടങ്ങിയവർ പ്രസംഗിച്ചു. മുനീഫ് ബദിയടുക്ക പ്രാർത്ഥനയും പഞ്ചായത്ത് സെക്രട്ടറി റസാക്ക് ബദിയടുക്ക, നന്ദിയും പറഞ്ഞു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ചവിട്ടേറ്റ ഡോക്റ്റർ കേരളം വിടുന്നു, പ്രതി കീഴടങ്ങി, ജാമ്യം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ആക്രമിക്കപ്പെട്ട വനിതാ ഡോക്റ്ററർ കേരളം വിടുന്നു. പ്രതി ഡോക്റ്ററെ ആക്രമിക്കുന്നതിന്റേതടക്കമുള്ള ദൃശ്യങ്ങളും അഡ്രസ് അടക്കം വിശദാംശങ്ങളും പൊലീസിന് നൽകിയെങ്കിലും അറസ്റ്റ് ചെയ്യാതെ പ്രതിക്കു കീഴടങ്ങാനും സ്റ്റേഷൻ ജാമ്യത്തിൽ രക്ഷപ്പെടാനും പൊലീസ് അവസരമൊരുക്കിയെന്നു ഡോക്റ്റർമാർ. കേരള പൊലീസിന്റെ ഒരു സംരക്ഷണവും ഡോക്റ്റർമാർക്കു കിട്ടുന്നില്ലെന്നും കെജിഎംഒഎ ആരോപിച്ചു. വയറിൽ ചവിട്ടേറ്റ വനിത പിജി ഡോക്ടർ അവധിയിൽ പ്രവേശിക്കുകയാണ് . കടുത്ത മാനസിക സമ്മർദത്തിലാണെന്നും തൽകാലം മാറി നിൽക്കുകയാണെന്നും ഡോക്ടർ ഒപ്പമുള്ളവരേയും ഡോക്ടർമാരുടെ സംഘടനയേയും അറിയിച്ചിരുന്നു. അവധിയിൽ പ്രവേശിക്കുന്ന ഡോക്ടർ ഇന്ന് യുഎഇയിലേക്ക് പോകും.
പൊലീസിൻറെ മെല്ലെപ്പോക്ക് ജാമ്യാമില്ലാ കേസിൽ പോലും പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നാണ് അരുടെ പരാതി. മാത്രവുമല്ല വളരെ നിസാര വകുപ്പുകളാണ് സെന്തിൽകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേസ് ദുർബലമാകാനാണ് സാധ്യത. അതിനിടെ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിലെ പ്രതി കൊല്ലം സ്വദേശി സെന്തിൽകുമാർ പൊലീസിന് മുന്നിൽ ഹാജരായി. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഓ മുന്നാകെ ഇന്ന് വൈകുന്നേരം 5മണിക്കകം ഹാജരാകാനൻ കോടതി നിർദേശിച്ചിരുന്നു. സെന്തിൽകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിർദേശം ഉണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയയ്ക്കും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ സെന്തിൽകുമാർ ചവിട്ടി വീഴ്ത്തിയത്. ഭാര്യയുടെ മരണ വിവരം അറിയിക്കുമ്പോഴായിരുന്നു മർദനം.

Continue Reading

Dubai

സർക്കാരിന് പ്രവാസികളോട് അവഗണന; യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍

Published

on

ദുബായ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.  പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നോക്കുക്കുത്തിയായി മാറിയെന്നും  പ്രവാസി വകുപ്പ് പൂര്‍ണ്ണ പരാജയമെന്നും നോര്‍ക്ക അനാഥമായെന്നും എം.എം ഹസന്‍ ദുബായില്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ വിവാദത്തില്‍   ഗവര്‍ണര്‍ക്കും സര്‍ക്കാരിനും തുല്യ ഉത്തരവാദിത്ത്വമുണ്ടെന്നും ഇത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ സ്തംഭിക്കുകയും  വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാവുകയും ചെയ്തു.  മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ദോഷം ചെയയ്തു,  ഗവര്‍ണ്ണര്‍ രാജ്ഭവനെ കാവിവല്‍ക്കരിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍  ഗര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ് ഗവണ്മെന്‍റിന്‍റെ സ്വജനപക്ഷപാത നിലപാടുകളാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി.

മേയറുടെ കത്ത് വിവാദത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ സി പി എം ജില്ലാ കമ്മിറ്റിയായി മാറി, സര്‍വ്വ മേഖലകളിലും സിപിഎം സഖാക്കളെ കുത്തി നിറച്ചു. തിരുവനന്തപുരം ആര്‍ സി സി ആശുപത്രി ജോലിയിലും പിന്‍വാതില്‍ നിയമനം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ  ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങു മെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.അതേസമയം കെ.സുധാകരനുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം, സുധാകരന്‍റേതു നാക്കു പിഴ, അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസന്‍ പറഞ്ഞു.

Advertisement
head
Continue Reading

Dubai

നവംബർ 3 യു.എ.ഇ ദേശീയ പതാക ദിനം, ദേശീയ പതാക ദുരുപയോഗം ചെയ്താൽ 5 ലക്ഷം ദിർഹം പിഴ.

Published

on

ഷാർജ: നവംബർ 3 ന് യു.എ.ഇ ദേശീയ പതാക ദിനം ആചരിക്കും. ഇമാറാത്തി പൈതൃകവും അന്തസ്സും വാനിലേക്കുയര്‍ത്തി ദേശീയ പതാക ദിനത്തിൽ യു എ ഇയില്‍ ഒന്നടങ്കവും ഇമാറാത്തി സാന്നിദ്ധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് രാവിലെ പതിനൊന്നിനാണ് ഒരേസമയം ലക്ഷക്കണക്കിന് ദേശീയ പതാകകള്‍  ആകാശത്തിലേക്ക് ഉയർത്തുക.

യു എ ഇ രാജ്യം സ്ഥാപിച്ചതിന് ശേഷം ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ആണ് 1971 ഡിസംബര്‍ രണ്ടിന് ദേശീയ പതാക ഉയര്‍ത്തിയത്. പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലാണ് പതാക. അറബ് സമൂഹത്തിന്റെ ഐക്യത്തെയാണ് ഈ നിറങ്ങള്‍ വിഭാവനം ചെയ്യുന്നത്. അബ്ദുല്ല മുഹമ്മദ് അല്‍ മായിന ആണ് പതാക രൂപകല്പന ചെയ്തത്. ഇദ്ദേഹം പിന്നീട് വിദേശകാര്യ മന്ത്രിയായി.
രാ​രാജ്യത്തിന്റെ ​പ്ര​സി​ഡ​ൻ​റാ​യി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ നഹ്യാന്റെ അ​ധി​കാ​രാ​രോ​ഹ​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ്​ എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ മൂ​ന്നി​ന്​ പ​താ​ക​ദി​നം ആ​ച​രി​ച്ചു​വ​രു​ന്ന​ത്.

Advertisement
head
Continue Reading

Featured