ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന്‍ രാജ്യത്ത് അടുത്ത മാസം

ജോൺസൺ ആന്റ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിൻ അടുത്ത മാസത്തോടെ രാജ്യത്തെത്തും. ഹൈദരാബാദിലെ ബയോളജിക്കൽ ഇയിൽ നിർമ്മിക്കുന്ന വാക്‌സിൻ സെൻട്രൽ ഡ്രഗ് ലബോറട്ടറി , പൂനെയിൽ കസൗലി ആന്റ് നാഷണൽ സെന്റർ ഫോർ സെൽ സയൻസ് എന്നീ ലാബുകളിൽ അടുത്തയാഴ്ചയോടെ സേഫ്ടി, ക്വാളിറ്റി അന്തിമ പരിശോധനയ്ക്ക് എത്തും. പരിശോധനയ്ക്ക് ശേഷം ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ അടുത്ത മാസത്തോടെ വാക്‌സിൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക് V, മൊഡേണ എന്നിവയ്ക്കാണ് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.

Related posts

Leave a Comment