ബിജെപി നേതാക്കൾക്കൊപ്പം വേദി പങ്കിട്ട് ജോൺ ബ്രിട്ടാസ് എംപി ; വിവാദത്തിൽ സിപിഎം എം പി

ബിജെപി നേതാവ് കെജി മാരാരെ പുകഴ്ത്തി ഇടത് എംപിയും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്‍ രചിച്ച ‘കെജി മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം’ പുസ്തകം പ്രകാശന ചടങ്ങിലായിരുന്നു ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം ഉള്‍പ്പെടെ സന്നിഹിതനായ വേദിയില്‍ ജോണ്‍ ബ്രിട്ടാസ് പ്രസംഗിച്ചത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഉള്ള പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് ആണെന്ന വിമർശനങ്ങൾ പലഘട്ടത്തിലും ഉയർന്നിട്ടുണ്ട്. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ജോൺ ബ്രിട്ടാസിനുള്ളത്.

Related posts

Leave a Comment