സൗഹൃദവേദി ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന് ജെ കെ മേനോൻ ശിലാസ്ഥാപനം നിർവഹിച്ചു

ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മ തൃശൂർ ജില്ലാ സൗഹൃദവേദി അവശത അനുഭവിക്കുന്ന പ്രവാസികൾക്ക് വീടൊരുക്കുന്നു. സൗഹൃദ വേദിയുടെ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായിരുന്ന അന്തരിച്ച പദ്മശ്രീ അഡ്വ.സി കെ മേനോന്റെ സ്മരണാർത്ഥം വർഷങ്ങൾ നീണ്ട പ്രവാസത്തിനൊടുവിലും സ്വന്തമായൊരു വീട് എന്നത് ഒരു വീടില്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്കായി സൗഹൃദവേദി നൽകുന്ന മറ്റൊരു സ്നേഹോപഹാരമാണ് – സി കെ മേനോൻ ഭവന പദ്ധതി.ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനവും പദ്ധതിയുടെ ഉദ്ഘാടനവും നോർക്ക റൂട്സ് ചെയർമാനും സൗഹൃദവേദിയുടെ രക്ഷാധികാരിയുമായ J K മേനോൻ നിർവ്വഹിച്ചു.
കൈപ്പമംഗലം പഞ്ചായത്തിൽ കൈമാപറമ്പിൽ ബാബു എന്ന വേദി അംഗത്തിനാണ് ആദ്യ ഭവനം നിർമിച്ചു നൽകുന്നത് . ചടങ്ങിൽ പദ്ധതി കോർഡിനേറ്റർ C T ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു, സൗഹൃദ വേദി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ A K നസീർ സ്വാഗതം ആശംസിച്ചു, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ഗ്രാമപഞ്ചായത്ത് അംഗം മിനി അരയങ്ങാട്ടിൽ, തൃശൂർ ജില്ലാ എൻ ആർ ഐ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് . രണദേവ്, വേദി മുൻ പ്രസിഡന്റ് K M അനിൽ, മുൻ വൈസ് പ്രസിഡന്റ് പവിത്രൻ എന്നിവർ ആശംസകാലനേർന്നു സംസാരിച്ചു ,
മുൻ അംഗം രവി മേനോൻ നന്ദി പറഞ്ഞു .
അർഹരായ പ്രവാസികൾക്ക് കൈത്താങ്ങായി കൂടുതൽ ഭവനങ്ങൾ നിർമ്മിച്ച് നൽകാനുള്ള ശ്രമത്തിലാണ് തൃശൂർ ജില്ലാ സൗഹൃദവേദിയും ഭവന പദ്ധതി കമ്മറ്റിയും എന്ന് വേദി ഭാരവാഹികൾ അറിയിച്ചു.നാലായിഅത്തോളം അംഗങ്ങളുള്ള സൗഹൃദവേദി ഖത്തറിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായ സംഘടനയാണ്.

Related posts

Leave a Comment