ഇഷ്ടപ്പെടാത്തതിന്റെയെല്ലാം പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്നു ; മാര്‍ക്ക് ജിഹാദ് വിവാദത്തിന് മറുപടിയുമായി ശശി തരൂര്‍

ന്യൂദല്‍ഹി: മാര്‍ക്ക് ജിഹാദ് വിവാദത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇത്തരത്തിലുള്ള കേരള വിരുദ്ധ പ്രവണത ഉടന്‍ അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ ആരോപണത്തെ നിഷേധിച്ച്‌ ദല്‍ഹി സര്‍വകലാശാല തന്നെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും കടുത്ത പ്രതിഷേധമാണ് ശശി തരൂരും ഉയര്‍ത്തിയിരിക്കുന്നത്.
ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതിന്റെയെല്ലാം പര്യായമായി ‘ജിഹാദ്’ ഉപയോഗിക്കുന്ന പ്രവണ അതിരുവിടുന്നുണ്ടെന്ന് തരൂര്‍ പറഞ്ഞു.
ഒരു ഡി.യു അധ്യാപകന്റെ അസംബന്ധമാണ് മാര്‍ക്ക് ജിഹാദിനെ വിമര്‍ശിച്ച്‌ ശ്രദ്ധ നേടിയത്. ഡി.യു പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡമായി മാര്‍ക്കിനെ അമിതമായി ആശ്രയിക്കുന്നത് ഞാന്‍ എപ്പോഴും അപലപിക്കുന്നു. എന്നാല്‍ ഇത് പരിഹാസ്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment