ജിഗ്നേഷ് മേവാനിക്ക് ഗുജറാത്തിൽ ഉജ്ജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്

കോൺഗ്രസിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ തീരുമാനമെടുത്ത ജിഗ്നേഷ് മേവാനി എംഎൽഎക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഗുജറാത്തിലെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് എൻ എസ് യു ഐ പ്രവർത്തകർ.ഒട്ടേറെ പ്രവർത്തകരാണ് ജിഗ്നേഷ് മേവാനിക്ക് സ്വീകരണം നൽകാനായി അവിടേക്ക് തടിച്ചുകൂടിയത്.കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് വെച്ച് മുൻ ജെഎൻയു സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് കനയ്യകുമാറും ദളിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തയ്യാറാണെന്ന കാര്യം പങ്കുവെച്ചത്.

Related posts

Leave a Comment