യുവതുർക്കികൾ കോൺഗ്രസിൽ; ജിഗ്നേഷ് മേവാനിയും കനയ്യകുമാറും അംഗത്വം സ്വീകരിച്ചു

ന്യൂഡൽഹി : സിപിഐ നേതാവും മുൻ ജെ എൻ യു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു.ഭഗത്സിംഗ് ദിനത്തിൽ ഭഗത് സിംഗ് സ്മാരകത്തിനു മുന്നിൽ അഭിവാദ്യമർപ്പിച്ച് ശേഷമാണ് ഇരുവരും എ ഐ സി സി ആസ്ഥാനത്തേക്ക് എത്തിച്ചേർന്നത്.മുൻ എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇരുവരും അംഗത്വം സ്വീകരിക്കുകയായിരുന്നു.ഇരുവരുടെയും പാർട്ടി പ്രവേശനത്തെ കോൺഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.രാജ്യത്തൊട്ടാകെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്.നരേന്ദ്രമോഡിക്കും സംഘപരിവാറിനും എതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ്. സിപിഐ എം നേതൃത്വം അവസാന നിമിഷം വരെ കനയ്യകുമാറുമായി ചർച്ചകൾക്ക് ശ്രമിച്ചുവെങ്കിലും തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു കനയ്യ.സംഘപരിവാർ നെതിരെയുള്ള കോൺഗ്രസിന്റെ മുന്നേറ്റത്തിന് കൂടുതൽ ശക്തി പകരുവാൻ ഇരുവരുടേയും കടന്നുവരവ് സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

Related posts

Leave a Comment