ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മേധാവിത്തം അവസാനിപ്പിച്ച്‌ ജെഫ് ബെസോസ് തിങ്കളാഴ്​ച ആമസോണിന്റെ പടിയിറങ്ങും

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മേധാവിത്തം അവസാനിപ്പിച്ച്‌ ആമസോണിന്റെ ​ ചീഫ്​ എക്​സിക്യുട്ടീവ്​ ഓഫീസർ ജെഫ് ബെസോസ് തിങ്കളാഴ്​ച പടിയിറങ്ങും . കമ്പനി എക്​സിക്യുട്ടീവ്​ ചെയര്‍മാനും ഏറ്റവും വലിയ ​ഓഹരി പങ്കാളിയുമായി തുടരുമെങ്കിലും ഏര്‍പാടുകള്‍ പലതും ​ പദ്ധതിയിട്ടാണ്​ ചീഫിന്റെ പടിയിറക്കമെന്നാണ്​ സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നത് .

ബഹിരാകാശ യാത്രയാകും ആദ്യ പദ്ധതിയെന്ന്​ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു . സ്വന്തം കമ്പനി നിര്‍മിച്ച പ്രത്യേക പേടകത്തില്‍ ജൂലൈ 20 നാകും യാത്ര. കൂടെ യാത്ര ചെയ്യുന്നവരെ നേരത്തെ തീരുമാനിച്ചിട്ടുണ്ട്​. റിച്ചാര്‍ഡ്​ ബ്രാന്‍സന്റെ പേടകം​ കന്നി സ്വകാര്യ വാഹനമായി ആകാശത്തേക്ക്​ കുതിക്കാനുള്ള ഒരുക്കത്തിലാണ് .
അതിനിടെ ആമസോണ്‍ പുതിയ ഇലക്​ട്രിക്​ പിക്കപ്​ ട്രക്​ നിര്‍മാണ രംഗത്തേക്ക്​ പ്രവേശിച്ചതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട് .റിവിയന്‍ കമ്പനി ​ നിര്‍മാതാക്കളെങ്കിലും ഫണ്ട്​ നല്‍കുക ആമസോണാകും. ആമസോണിനു കീഴിലെ ക്ലൗഡ്​ കമ്പ്യൂട്ടിങ് സേവന വിഭാഗം മുന്‍ മേധാവി ആന്‍ഡി ജാസിയാകും ബെസോസിന്റെ പിന്‍ഗാമിയാവുക .

ഹെഡ്​ജ്​ ഫണ്ട്​ എക്​സിക്യുട്ടീവായി കരിയര്‍ ആരംഭിച്ച്‌ ഗാരജ്​ സംരംഭകനായും തുടര്‍ന്ന് ലോകത്തെ ഏറ്റവും വലിയ വ്യവസായികളിലൊരാളുമായി വളര്‍ന്നാണ്​ ബിസോസിന്റെ മടക്കയാത്ര . 27 വര്‍ഷം മുൻപ് ​ ആരംഭിച്ച ആമസോണ്‍ ഇന്ന്​ ഓണ്‍ലൈന്‍ വ്യാപാര ലോകത്തെ ഏറ്റവും വലിയ സ്​ഥാപനമായി വളര്‍ന്നു കഴിഞ്ഞു ​. 170,000 കോടി ഡോളര്‍ (1,26,68,145 കോടി രൂപ) ആണ്​ കമ്പനിയുടെ മതിപ്പുമൂല്യം.

Related posts

Leave a Comment