ജെഇഇ മെയിൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. പരീക്ഷ എഴുതിയവരിൽ മൊത്തം 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.in , ntaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.

ബിഇ, ബിടെക്, ബിആര്‍ക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിന്‍ പരീക്ഷ സംഘടിപ്പിക്കുന്നത്.

Related posts

Leave a Comment