ജിദ്ദ ഒ ഐ സി സി ശബരിമല തീർത്ഥാടകർക്കു നൽകുന്ന സഹായം മാതൃകാപരം അഡ്വ എ സുരേഷ്കുമാർ

ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ റീജൺ കമ്മിറ്റി യുടെ നേതൃത്വത്തിൽ മൂന്നു വര്ഷമായി നടത്തി വരുന്ന ശബരിമല സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശത്തിന് എത്തുന്ന അയ്യപ്പ ഭക്തൻ മാർക്ക് മുനിസിപ്പൽ ഇടത്താവളത്തിലും, ബസ് സ്റ്റാൻടുകളിലും ലഖു ഭക്ഷണവും, കുടി വെള്ളവും, ചുക്ക് കാപ്പിയും പുതുവർഷ ദിവസം വിതരണം ചെയ്തു , ഒഐസിസി ജിദ്ദ നടത്തുന്ന പ്രവർത്തനം മാതൃക പരമെന്നു ചടങ്ങ് ഉത്ഘടനം ചെയ്ത കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. എ സുരേഷ് കുമാർ പറഞ്ഞു. ജില്ലാ ഐ എൻ ടി യു സി വൈസ് പ്രസിഡന്റ്‌ ഇക്ബാൽ, അശോക് കുമാർ മൈലപ്ര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നാട്ടിൽ ഒഐസിസി യുടെ ഹെല്പ് സെൽ ഈ സീസണിൽ മൈലപ്ര അമ്മ സ്റ്റാൾ ബിൽഡിങ്ങിൽ ഉണ്ടാകും.നാട്ടിൽ കൂടുതൽ വിവരങ്ങൾ ക്ക്‌ അശോക് കുമാർ മൈലപ്രയെയും 9605982754 ഷറഫ് പത്തനംതിട്ട യെയും6282528244 ബന്ധപ്പെടാവാങ്ങുന്നത്. ഈ മണ്ഡല കാലം കഴിയുന്നതോടുകൂടിയുള്ള മകര വിളക്ക് വരെ ഈ ഭക്ഷണ വിതരണം ഉണ്ടാകുമെന്നു ഒ ഐ സി സി റീജണൽ കമ്മിറ്റി പ്രസിഡന്റും, ശബരിമല സേവന കേന്ദ്രം ചെയർമാനുമായ കെ ടി എ മുനീറും,കൺവീനർ അനിൽ കുമാർ പത്തനംതിട്ട,ജോയിന്റ് കൺവീനർ രാധാകൃഷ്ണൻ കാവുംമ്പയും കണ്ണുരും അറിയിച്ചു.

Related posts

Leave a Comment