സൗജന്യമായി ഡയാലിസിസിന് സൗകര്യമൊരുക്കി ജെ.സി. ഐ കടവൂർ

മുവാറ്റുപുഴ : പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നിര്‍ദ്ധനരായ മുഴുവന്‍ ഡയാലിസിസ് രോഗികള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് സൗജന്യമായി ഡയാലിസിസിന് സൗകര്യമൊരുക്കി ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ കടവൂർ ചാപ്റ്റർ. ഡയാലിസിസ് നടത്തുന്നതിനുള്ള തുക ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍ നാഷണല്‍ (ജെ.സി.ഐ.) കടവൂര്‍ പ്രസിഡന്റ് ജിന്‍സ് ഞവരക്കാട്ട് എം.എല്‍.എ. ഡോ.മാത്യു കുഴല്‍നാടന് കൈമാറി.

ഗാന്ധി ജയന്തി ദിനത്തില്‍ എം.എല്‍.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്, ജെ.സി.ഐ. സോണ്‍ ഇരുപത് പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍, കടവൂര്‍ പി.എച്ച്.സി.യിലെ ഡോക്ടര്‍ അഭിലാഷ്, പാലിയേറ്റീവ് കെയര്‍ നഴ്‌സ് ഷേര്‍ലി, ജെ.സി.ഐ.പ്രതിനിധികളായ ജെയിംസ് പോള്‍, അനീഷ് സ്‌കറിയ കച്ചിറയില്‍, ജയ്‌സണ്‍ ജോയി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ചെക്ക് കൈമാറിയത്. ചടങ്ങില്‍ സ്തുത്യര്‍ഹമായ സേവനത്തിന് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരായ ഡോ.അഭിലാഷിനെയും, പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ആയ ശ്ഷേര്‍ലിയേയും പൊന്നാട അണിയിച്ച് ആദരിച്ചു.

Related posts

Leave a Comment