ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് : എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം:ജെ.സി.ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയ്ക്ക് സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം. ഏറ്റവും നല്ല ചിത്രത്തിന് 50000 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശംസാപ്രതവും. ഇതര ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്, ശില്‍പവും പ്രശംസാ പത്രവും നല്‍കുന്നതാണ്. എന്‍ട്രി ഫീസായ 4000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സെക്രട്ടറി, ജെ.സി ഡാനിയല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി. ഒക്ടോബര്‍ 6. അപേക്ഷാഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും ബന്ധപ്പെടുക. ഫോണ്‍: 9496916675.

Related posts

Leave a Comment