ജെ.സി ഡാനിയേൽ പുരസ്കാരം ; പി. ജയചന്ദ്രൻ 22ന് ഏറ്റുവാങ്ങും

തിരുവനന്തപുരം: ഈ വർഷത്തെ ജെ.സി ഡാനിയേൽ പുരസ്കാര സമർപ്പണം ഈമാസം 22ന് നടക്കും. വൈകുന്നേരം ആറു മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രമുഖ പിന്നണി ഗായകൻ പി. ജയചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ആൻറണി രാജു അനുമോദന പ്രഭാഷണം നടത്തും.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡിസൈൻ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും. ചടങ്ങിനു മുന്നോടിയായി 5.30ന് പി. ജയചന്ദ്രന്റെ ഗാനങ്ങൾ ഡോ.ജോബി മാത്യു വെമ്പാല വയലിനിൽ വായിക്കും. പുരസ്കാരസമർപ്പണത്തിനുശേഷം ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ‘ഭാവഗാന സാഗരം’ എന്ന സംഗീതപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.. വിധു പ്രതാപ്, കല്ലറ ഗോപൻ, രവിശങ്കർ, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവർ ഗാനങ്ങൾ ആലപിക്കും

Related posts

Leave a Comment