‘എന്റെ മകളുടെ പേര് : ധീരതയുടെ, ഇന്ത്യയുടെ പ്രതീക്ഷയുടെ നാമം’ ; മകൾക്ക് പ്രിയങ്കഗാന്ധിയെന്ന് പേരു നൽകി ദമ്പതികൾ

വയനാട് : മകൾക്ക് പ്രിയങ്ക ഗാന്ധിയെന്ന പേരുനൽകി ദമ്പതികൾ. രാഹുൽ ഗാന്ധിയുടെ മണ്ഡലം കൂടിയായ വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശികളായ ജയേഷ് ദേവി ദമ്പതികളുടെ ആദ്യ കുട്ടിയ്ക്കാണ് പ്രിയങ്കഗാന്ധിയെന്ന പേരു നൽകിയത്. പിതാവ് തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ വിവരം പങ്കുവെച്ചത്.

ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമെന്ന് വിശ്വസിക്കുന്നതായും അവർ മുന്നോട്ടുവയ്ക്കുന്ന ആദർശ രാഷ്ട്രീയത്തോടുള്ള ഐക്യപ്പെടലാണ് ഈ തീരുമാനമെന്നും ജയേഷ് പറയുന്നു.അതോടൊപ്പം ഗാന്ധിജിയുടേത് ഉൾപ്പെടെയുള്ള മഹത് വ്യക്തിത്വങ്ങളെ തിരസ്കരിച്ചുകൊണ്ടാണ് കേന്ദ്ര ഭരണകൂടം മുന്നോട്ടുപോകുന്നത്. ഗാന്ധിയൻ ആദർശങ്ങൾ ക്കും കാഴ്ചപ്പാടുകൾക്കും എല്ലാകാലത്തും പ്രസക്തിയുണ്ടെന്ന തുറന്നു കാട്ടലാണ് മകൾക്ക് ഈ പേര് സമ്മാനിച്ചതിലൂടെ ലക്ഷ്യം വെച്ചതെന്നും മകൻ ആയിരുന്നുവെങ്കിൽ രാഹുൽഗാന്ധി എന്നാണ് പേരിടാൻ ഉദ്ദേശിച്ചതെന്നും അവർ വീക്ഷണത്തോട് പ്രതികരിച്ചു.

https://m.facebook.com/story.php?story_fbid=3023892724511074&id=100006711270814

Related posts

Leave a Comment