​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രം, ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി, സിദ്ധാർഥ ശിവ സംവിധായകൻ

  • സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2020 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണു മികച്ച ചിത്രം. എന്നിവർ എന്ന ചിത്രം ഒരുക്കിയ സിദ്ധാർഥ് ശിവ ആണ് മികച്ച സംവിധായകൻ.

വെള്ളം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരവും കപ്പേള ചിത്രത്തിലെ അഭിനയത്തികവിന് അന്ന ബെൻ മികച്ച നടിക്കു‌ള്ള പുരസ്കാരവും നേടി. ചലച്ചിത്ര- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ജൂറി അധ്യക്ഷ ചലച്ചിത്ര താരം സുഹാസിനി തുടങ്ങിയവർ വാർത്താ സമ്മേളനത്തിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

മറ്റ് പ്രധാന പുരസ്കാരങ്ങൾഃ
രണ്ടാമത്തെ മികച്ച ചിത്രംഃ തിങ്കളാഴ്ച നിശ്ചയം
ജനപ്രിയ ചലച്ചിത്രംഃ അയ്യപ്പനും കോശിയും
സ്വഭാവ നടൻഃ സുധീഷ്
നടിഃ ശ്രീരേഖ

​ഗാനരചനഃ അൻവർ അലി
​സം​ഗീത സംവിധാനംഃ എം.ജയചന്ദ്രൻ (സോഫിയും സുജാതയും)
​ഗായികഃ നിത്യ അമൽ
​ഗായകൻഃ ഹബ് ബാസ് അമൽ

ചലച്ചിത്ര നിരൂപണംഃ
​ഗ്രന്ഥംഃ ആഖ്യനത്തിന്റെ പിരിയൻ ​ഗോവണികൾ, പി.കെ. സുരേന്ദ്രൻ
മികച്ച കഥ, തിരക്കഥഃ ജിയോ ബേബി
കഥഃ സെന്ന ഹെ​ഗ്ഡെ
ഷായാ​ഗ്രഹണംഃ ചന്ദ്ര ശെൽവം
മികച്ച കുട്ടികളുടെ ചിത്രംഃ ബണാമിർ
ഡബിം​ഗ് ഃ ഷോബി തിലകൻ
എഡിറ്റിം​ഗ്ഃ മഹേഷ് നാരായണൻ

അവാർഡ് നിയമാവലി പരിഷ്കരിച്ച ശേഷമുള്ള ആദ്യത്തെ അവാർഡ് പ്രഖ്യാപനമാണ് ഇന്നു നടത്തിയത്. എൻട്രികൾ കൂടുന്ന സാഹചര്യത്തിൽ രണ്ടു ഘട്ടങ്ങളിലായാണു സിനിമകൾ തെരഞ്ഞെടുത്തത്. ആദ്യം ലഭിച്ച 80 എൻട്രികളിൽ നിന്ന് 30എണ്ണം അവസാന റൗണ്ടിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനൽ റൗണ്ടിൽ വന്ന സിനിമകളെയാണ് മുഴുവൻ പുരസ്കാരങ്ങൾക്കും പരി​ഗ​ണിച്ചത്. കന്നഡ സംവിധായകൻ പി. ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവർ അധ്യക്ഷന്മാരായ സമിതികളാണ് ഒന്നാം ഘട്ടത്തിലെ ചിത്രങ്ങൾ പരിശോധിച്ചത്. സുരേഷ് പൈ, മധു വാസുദേവൻ, ഇ.പി. രാജ​ഗോപാൽ, ഷെഹനാദ് ജലാൽ, രേഖാ രാജ്, ഷിബു ചക്രവർത്തി എന്നിവർ ഈ സമിതിയിലെ അം​ഗങ്ങളും.
ഫൈനൽ പട്ടിക പരിശോധിച്ച ജൂറിയെ നയിച്ചത് താരവും സംവിധായകയുമായ സുഹാസിനി ആയിരുന്നു. പി. ശേഷാദ്രി, ഭദ്രൻ എന്നിവർ ഈ സമിതിയിലും ഉണ്ടായിരുന്നു. ഛായാ​ഗ്രാഹകൻ സി.കെ. മുരളീധരൻ, സം​ഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, ചലച്ചിത്ര നിരൂപകൻ എൻ. ശശിധരൻ എന്നിവരായിരുന്നു ഫൈനൽ ജൂറിയിലെ അം​ഗങ്ങൾ. ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് രണ്ട് സമിതികളുടെയും മെംബർ സെക്രട്ടറിയായിരുന്നു.

Related posts

Leave a Comment