Connect with us
,KIJU

Kerala

പൊട്ടിപ്പോയത് മന്ത്രിയുടെ സിനിമ, ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം; കെ. മുരളിധരൻ എംപി

Avatar

Published

on

തിരുവനന്തപുരം: ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമാണെന്ന് കെമുരളീധരൻ എംപി. സ്റ്റേജിൽ ചോദിച്ച ചോദ്യങ്ങൾക്ക് അവിടെ ഉത്തരം നൽകാതെ രഹസ്യമായി മാധ്യമങ്ങളോടാണോ മറുപടി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പട്ടിണി സമരം നടത്തിയത് കർഷകരാണ്. ജയസൂര്യ ഒരു പാർട്ടിയുടെയും ഭാഗമല്ല. കൃഷി മന്ത്രിയുടെ സിനിമയാണ് പൊട്ടിപോയത്. മന്ത്രി കൃഷി ഇറക്കിയതല്ലാതെ കർഷകരാരും കൃഷി ഇറക്കുന്നില്ല. മന്ത്രിക്ക് വേദിയിൽ തന്നെ ജയസൂര്യക്ക് മറുപടി പറയാമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. കിറ്റ് വിതരണത്തിലൂടെ അധികാരത്തിലെത്തിയ സർക്കാരിന് ഇപ്പോൾ കിറ്റ് വിതരണം പൂർത്തിയാക്കാൻ ആയില്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരായ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്. അന്വേഷണം നടത്താൻ സർക്കാരിന് ഭയമാണ്. അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകും. അച്ചുവിനോപ്പം പാർട്ടി ഉറച്ചു നിൽക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

Idukki

മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

Published

on

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.

പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Education

ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

Published

on

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

Advertisement
inner ad

“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.

ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.

Advertisement
inner ad
Continue Reading

Kerala

ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ,
ബന്ധുക്കളെ ചോദ്യം ചെയ്യും

Published

on

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പിജി വിഭാ​ഗത്തിലെ സർജറി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ ജെയിലിലായ ഡോ. റുവൈസിന്റെ മാതാപിതാക്കളടക്കം ബന്ധുക്കൾ കേസിൽ പ്രതികളായേക്കും. ഡോ. ഷഹ്‌നയുടെ ബന്ധുക്കളുടെ മൊഴിപ്രകാരം പൊലീസ് ഇന്നലെ റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. പിതാവിന്റെ പങ്കിനെക്കുറിച്ചു ചോദിക്കാനാണ് വന്നതെങ്കിലും അയാൾ ഒളിവിൽ പോയിരുന്നു. സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്നു നിർദേശം നൽകിയ ശേഷമാണ് അവർ മടങ്ങിയത്.
അതിനിടെ മരിച്ച ഷഹ്‌നയുടെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. നിയമം കൊണ്ടല്ല, യുവാക്കളുടെ ബോധവൽക്കരണത്തിലൂടെ മാത്രമേ സ്ത്രീധനം എന്ന വിപത്തിനെ തടയാനാവൂ എന്ന് ​ഗവർണർ പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും കേരളത്തിലെ യുവാക്കൾ തീരുമാനിക്കണം. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. സ്ത്രീധനം ചെറുക്കാൻ 16 നിയമങ്ങൾ നമുക്കുണ്ട്. എന്നാൽ അവ പ്രാവർത്തികമാക്കുന്നതിലെ പാളിച്ചകളാണ് സ്ത്രീധന പീഡനം വർധിക്കാനും അതുമൂലമുള്ള ആത്മഹത്യകൾക്കും കാരണമെന്ന് ​ഗവർണർ ചൂണ്ടിക്കാട്ടി.
അതിനിടെ ഷഹ്‌ന ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുൻപ് റുവൈസിനെ ഫോണിൽ അതു സംബന്ധിച്ച് മെയേജ് ഇട്ടിരുന്നു. എന്നാൽ ഷഹ്‌നയെ പിന്തിരിപ്പിക്കുന്നതിനു പകരം അവരുടെ ഫോൺ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തതെന്നുപൊലീസ്.

Continue Reading

Featured