Connect with us
fed final

Kannur

ഇപിക്കെതിരേ പി, സിപിഎമ്മിൽ അടി മൂക്കുന്നു,
ഇ.പി ജയരാജൻ വഴി പിരിയുന്നു

Avatar

Published

on

WEB DESK

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നടക്കുന്ന കരുനീക്കം മറ നീക്കി പുറത്തു വന്നു. ഏറെ നാളായി സജീവ രാഷ്‌ട്രീയത്തിൽ നിന്നു മാറിനിൽക്കുന്ന ഇപി, കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ പങ്കെടുത്തതുമില്ല. തക്കതായ കാരണങ്ങളില്ലാതെ സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ പങ്കെടുക്കാതിരിക്കുന്നത് ​ഗുരുതരമായ അച്ചടക്കലംഘനമാണെന്നിരിക്കെ, പാർട്ടി നേതൃത്വവും ജയരാജനെ കൈവിട്ട അവസ്ഥയാണ്. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ സംസ്ഥാന കമ്മിറ്റി അം​ഗം പി. ജയരാജൻ അതീവ ​ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഉന്നയിച്ചത്.

Advertisement
inner ad


കഴിഞ്ഞ കുറച്ചു നാളായി സിപിഎം കണ്ണൂർ ലോബിക്കിടയിൽ നീറിപ്പുകയുന്ന വിഷയമാണിത്. ഈ ആരോപണം കൂടി മറയാക്കി, കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് കാലം മുതൽ ഇ.പി ജയരാജനെ പാർട്ടി ഒറ്റപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ സജീവ രാഷ്‌ട്രീയത്തിൽ നിന്നു സ്വയം വിടുതൽ പ്രഖ്യാപിച്ച ഇ.പിയെ പിണറായി വിജയൻ ഇടപെട്ടാണ് എൽഡിഎഫ് കൺവീനറാക്കിയത്. എന്നാൽ മുന്നണി നടത്തിയ രാജ് ഭവൻ മാർച്ചിലടക്കം പ്രധാന പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറിനിന്ന ജയരാജൻ സ്വയം പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. എങ്കിൽപ്പിന്നെ അങ്ങനെ ആവട്ടെ എന്ന സന്ദേശമാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന ആരോപണം.
ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണം പോലും നൽകാതെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടു നിന്നത്.
സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ട ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളാതിരുന്നതും ശ്രദ്ധേയമാണ്. ആരോപണം എഴുതി നൽകാൻ പി ജയരാജന് പാർട്ടി സെക്രട്ടറി നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി. വൈകാതെ പരാതി എഴുതി നൽകുമെന്ന് പി. ജയരാജൻ വ്യക്തമാക്കി. പാർട്ടി പരാതി സ്വീകരിക്കുന്ന പക്ഷം, അന്വേഷണ കാലാവധി പറഞ്ഞ് പൊതു പ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കാനാണ് ഇ.പി. ജയരാജന്റെ ആലോചന എന്ന് അറിയുന്നു.
സിപിഎമ്മിലെ നിരവധി നേതാക്കൾക്കെതിരേ ലൈം​ഗീക അതിക്രമങ്ങളടക്കുള്ള ​ഗുരുതര ആരോപണങ്ങളുയർന്നപ്പോഴും മൗനത്തിലായിരുന്ന നേതൃത്വം പക്ഷേ, ഇപിയുടെ കാര്യത്തിൽ കടുത്ത നിലപാടിലാണ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നവർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ച അതേ സംസ്ഥാന കമ്മിറ്റിയിലാണ് ഇപിക്കെതിരേ ​ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ഉയർന്നത്. റിസോർട്ട് ഡയറക്റ്റർമാരായിരുന്ന് ഇപിയുടെ കുടുംബാം​ഗങ്ങൾ വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് പി. ജയരാജൻ ഉന്നയിച്ച ആരോപണം. ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കാൻ അനുവദിച്ചതും തനിക്കു വേണ്ടി ആരും ശബ്ദിക്കാതിരുന്നതും ഇപിയെ തളർത്തി. സീനിയോരിറ്റി മറികടന്ന് തന്നെ തഴഞ്ഞ് എം.വി. ​ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതും കോടിയേരി മരിച്ച ഒഴിവിൽ തന്നെ പിബിയിൽ ഉൾപ്പെടുത്താതിരുന്നതും ഇപിയെ ചൊടിപ്പിച്ചിരുന്നു.

Kannur

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു

Published

on

കണ്ണൂർ : ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു.  ആറളം ഫാമിലെ താമസക്കാരൻ ആയ രഘു (43) ആണ് മരിച്ചത്.  മൃതദേഹം പേരാവൂർ താലൂക് ആശുപത്രിയില്‍ നിന്ന്  പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Continue Reading

Kannur

ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ കലശം വരവിൽ പി.ജയരാജന്‍റെ ചിത്രം ഉൾപ്പെടുത്തിയതിനെ
ചൊല്ലി കണ്ണൂർ സിപിഎമ്മിൽ വിവാദം

Published

on

കണ്ണൂര്‍: വ്യക്തി ആരാധനയില്‍ പാർട്ടി നേതൃത്വത്തിൻ്റെ നിർദേശം കാറ്റിൽ പറത്തി കണ്ണൂർ കതിരൂരിലെ സഖാക്കൾ. കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലശം വരവിൽ പി.ജയരാജൻ്റെ ചിത്രങ്ങളും. പാട്യം നഗറിലെ കലശത്തിലാണ് പി ജയരാജൻ്റെ ചിത്രവും ഉൾപ്പെട്ടത്. പി. ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ.ഇക്കഴിഞ്ഞ ഞായർ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കതിരൂർ പുല്യോട് കൂർമ്പക്കാവ് താലപ്പൊലി മഹോത്സവം നടന്നത്.പതിമൂന്നാം തിയ്യതിയിൽ വിവിധ ദേശങ്ങളിൽ നിന്ന് കാവിലേക്കുള്ള കലശം വരവിൽ സി പി എം സമ്മേളനത്തെ വെല്ലുന്ന ഛായ ചിത്രവുമായുള്ള കലശവുമായാണ് പാട്യം നഗറിലെ സഖാക്കൾ എത്തിയത്. ചെഗുവേരയുടെ ചിത്രവും, അരിവാൾ ചുറ്റിക ഉൾപ്പടെ കലശത്തിനൊപ്പം ക്ഷേത്രത്തിലേക്ക് നിരവധി പേരുടെ അകമ്പടിയോടെ ആനയിക്കപ്പെട്ടു.പി.ജയരാജൻ്റെ ആരാധകരായ പാർട്ടി സഖാക്കളാണ് ഇതിന് ചുക്കാൻ പിടിച്ചത് എന്നാണ് സൂചന. വ്യക്ത്യാരാധാന വിഷയത്തിൽ കടുത്ത വിമർശനങ്ങൾ പി.ജയരാജന് എതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നിരുന്നു. പാർട്ടി നേതത്വത്തിൻ്റെ സമർദ്ദത്തെ തുടർന്ന് വ്യക്തി ആരാധനയെ പി.ജയരാജൻ തന്നെ തള്ളി പറയേണ്ടി വരികയും ചെയ്തിരുന്നു. തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷമാണ് വ്യക്ത്യാരാധന കലശത്തിൻ്റെ രൂപത്തിൽ എത്തുന്നത്. എന്നാൽ പിജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശത്തെ തള്ളിപറഞ്ഞ് സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്ത് വന്നു. കതിരൂർ പുല്യോട്ട്കാവിലെ പി.ജയരാജൻ്റെ ചിത്രം പ്രദർശിപ്പിച്ച് കൊണ്ടുള്ള കലശം സിപിഎം നേതാകൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. വരും ദിവസങ്ങളിൽ ഇത് മറനീക്കി പുറത്ത് വരുമെന്നാണ് സൂചന.

Continue Reading

Kannur

കണ്ണൂരിൽ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ട, കാപ്പകേസ് പ്രതി ചാണ്ടി ഷമീമിനെ സാഹസികമായി പിടികൂടി

Published

on

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷനിൽ വാഹനങ്ങൾക്ക് കാപ്പ കേസ് പ്രതി തീയിട്ടു. സംഭവത്തിനുശേഷം സമീപത്തെ കെട്ടിടത്തിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടി. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീമിനെയാണ് ഇന്ന് രാവിലെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഏറെനേരത്തെ മൽപ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴടക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വളപട്ടണം സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾക്ക് തീപ്പിടിച്ചത്. മൂന്നുവാഹനങ്ങൾ പൂർണമായും രണ്ടുവാഹനങ്ങൾ ഭാഗികമായും കത്തിനശിച്ചിരുന്നു. സംഭവം അപകടമല്ലെന്നും വാഹനങ്ങൾക്ക് തീയിട്ടതാണെന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായി. വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ചാണ്ടി ഷമീമാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽനിന്ന് ഇയാളെ പിടികൂടിയത്.

വാഹനങ്ങൾക്ക് തീയിട്ടശേഷം പഴയ ഇരുനിലകെട്ടിടത്തിൽ ഒളിവിൽകഴിഞ്ഞ ഷമീമിനെ കൂടുതൽ പോലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പോലീസിനെതിരേ ചെറുത്തുനിൽപ്പിനും പ്രതി ശ്രമിച്ചിരുന്നു. ഇതിനിടെ തന്റെ താടി പറിച്ചെടുത്തെന്നും അടിച്ചെന്നും ഇയാൾ ഉറക്കെവിളിച്ചുപറയുകയും ചെയ്തു.

Advertisement
inner ad

കാപ്പ കേസ് പ്രതിയായ ഷമീമും സഹോദരനും കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും പോലീസുകാരനെ മർദിക്കുകയും ചെയ്തിരുന്നു. കാപ്പ കേസ് പ്രതിയായതിനാൽ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ പോലീസ് തന്നെ പിന്തുടരുന്നതും നിരീക്ഷിക്കുന്നതും ഇയാളെ പ്രകോപിപ്പിച്ചു. ഇത് ചോദ്യംചെയ്യാനാണ് ഷമീമും സഹോദരനും കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. തുടർന്ന് പോലീസുകാരോട് തട്ടിക്കയറുകയും പോലീസുകാരനെ മർദിക്കുകയുമായിരുന്നു. ഇതിനുപിന്നാലെ ഷമീം സ്റ്റേഷനിൽനിന്ന് ഓടിരക്ഷപ്പെട്ടു. എന്നാൽ ഷമീമിന്റെ സഹോദരനെയും ഇവരുടെ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഷമീം സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. പുലർച്ചെ മൂന്നുമണിയോടെ മുഖംമറച്ചെത്തിയ ഇയാൾ സ്റ്റേഷനിലെ ചുറ്റുമതിലിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. ഷമീമിന്റെ പേരിലുള്ള ജീപ്പും ഇതിൽ ഉൾപ്പെടും.

Advertisement
inner ad
Continue Reading

Featured