ജവാൻ റമ്മിന്റെ നിർമ്മാണം വൈകും

കൊച്ചി: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഇന്ന് മദ്യം ഉത്പാദനം ആരംഭിക്കില്ല. പൊലീസ്, എക്‌സൈസ്, ബിവറേജ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് പരിശോധിക്കും. ഇതിനു ശേഷമേ ഈ വിഷയത്തിൽ തീരുമാനം ആവുകയുള്ളൂ. നേരത്തെ ജവാൻ മദ്യ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അറിയിച്ചതിനേത്തുടർന്ന് ജോലിക്ക് എത്തിയ തൊഴിലാളികൾ മടങ്ങി. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി ഇന്ന് ട്രാവൻകൂർ ഷുഗേഴ്‌സിൽ പരിശോധന നടത്തുന്നുണ്ട്. അതേസമയം പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നീക്കം വൈകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് എസ്‌എച്ച്‌ഒ സ്ഥലം മാറിയതിനെ തുടർന്നാണ് ഇത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് പഠിച്ചതിന് ശേഷമാകും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക.

Related posts

Leave a Comment