കെ. എസ്. ആര് ടി സി യുടെ ലോ ഫ്ളോര്‍ ബസ്സിന്റെ വശങ്ങളില് Jnnurm എന്നൊരു ലോഗോ കണ്ടിട്ടില്ലേ? ഇന്ത്യയുടെ വികസനത്തില്‍ മന്മോഹന് സിങ്ങ് സര്‍ക്കാര്‍ നടപ്പിലാക്കിയ വലിയൊരു പദ്ധതിയുടെ ഭാഗമാണിത്. 2005ല്‍ രാജ്യത്തെ നഗരവികസനത്തിന് വേണ്ടി വിഭാവനം ചെയ്ത ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യുവല്‍ മിഷന് എന്നതിന്റെ ചുരുക്കപ്പേരാണ് Jnnurm എന്നത്.രാജ്യത്തെ നഗരവികസന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമവും ദ്രുതഗതിയിലുമാക്കുവാന് വേണ്ടിയാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കപ്പെട്ടത്. ഏഴ് വര്‍ഷം കൊണ്ട് ഏഴായിരം കോടി രൂപ നഗരവികസനത്തിനായി വകയിരുത്തപ്പെട്ടു.. ഗതാഗത മേഖല, ആരോഗ്യ മേഖല, പാര്‍പ്പിട രംഗം, റോഡ് വികസനം, അടിസ്ഥാന സൗകര്യ വികസനം മുതലായ മേഖലകളിലെല്ലാം jnnurm വഴി വികസന പ്രവര്‍ത്തികള്‍ ധാരാളമായി നടന്നു.ഏഴ് വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയായാണ് jnnurm വിഭാവനം ചെയ്തത്. എന്നാല്‍ പിന്നീട് 2 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. 2014 മാര്‍ച്ച് 31 ഓട് കൂടി പദ്ധതിയുടെ കാലയളവ് അവസാനിക്കുകയായിരുന്നു.
ഓർമ്മയിൽ ഇന്ന് ; ജവഹർലാൽനെഹ്റു നാഷണൽ അർബൻ റിന്യൂവൽ മിഷന് തുടക്കം കുറിച്ചു
