ഓർമയിൽ ഇന്ന് : ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡ് സ്ഥാപിച്ചു

ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയുടെ പുരോഗതിയുടെ കഥകള്‍ക്ക് ആരോടെങ്കിലും കടപ്പാടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സിനോട് മാത്രമാണ്. ഓരോ ഘട്ടങ്ങളിലും സൂക്ഷ്മമായ ഇടപെടലുകള്‍ നടത്തി ലോകത്തിലെ ഏറ്റവും മികച്ച അതിര്‍ത്തി രക്ഷാസാനേയായി വളര്‍ത്തിയെടുത്തതില്‍ കോണ്‍ഗ്രസ്സിനല്ലാതെ മറ്റൊരാള്‍ക്കും പങ്കില്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഇന്നത്തെ ദിവസം.

1954 ലെ നവംബര്‍ 24-ാം തിയ്യതിയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) ന് രൂപം നല്‍കിയത്. കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കാവശ്യമായ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തദ്ദേശിയമായി നിര്‍മ്മിക്കുക, ഇവയുടെ ഉത്പാദന രഹസ്യം പുറം രാജ്യങ്ങള്‍ക്ക് കൈമാറാതെ സുരക്ഷിതമായി സൂക്ഷിക്കുക എന്നിവയായിരുന്നു ബെലിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണം. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിദേശ സഹായത്തോടെ കരസ്ഥമാക്കിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പ്രവര്‍ത്തന രഹസ്യങ്ങള്‍ ലോകത്തിലെ ഇതര രാഷ്ട്രങ്ങള്‍ക്കെല്ലാം മനപ്പാഠമായി മാറിയപ്പോള്‍ ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ രഹസ്യങ്ങള്‍ രഹസ്യങ്ങളായി തന്നെ തുടരാന്‍ കാരണമായതും ബെല്ലിന്റെ രൂപീകരണം മൂലമാണ്.

ആശയവിനിയ രംഗത്തെ ഏതാനും ഉപകരണങ്ങളുമായാണ് പ്രാരംഭമെങ്കിലും പിന്നീട് ഘട്ടം ഘട്ടമായി റിസീവിങ്ങ് വാല്‍വുകള്‍, ജെര്‍മാനിയം സെമികണ്ടക്ടറുകള്‍, റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ തന്നെ നിര്‍മ്മിച്ച് തുടങ്ങി. 1966 ല്‍ റഡാര്‍ നിര്‍മ്മാണവും, 1967ല്‍ ട്രാന്‍സ്മിറ്റിങ്ങ് ട്യൂബുകള്‍, സിലികോണ്‍ ഡിവൈസുകള്‍, മുതലായവയും ബെല്ലില്‍ നിര്‍മ്മിച്ച് തുടങ്ങി.

ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിച്ചതും ബെല്‍ ആണ്. എക്‌സ് റെ ഡ്യൂബുകള്‍, മൈക്രോവേവ് ട്യൂബുകള്‍, ദൂരദര്‍ശന് വേണ്ടി ടി വി ട്രാന്‍സ്മിറ്ററുകള്‍, നേവിക്ക് വേണ്ടി ഫ്രിഗേറ്റ് റഡാറുകള്‍ മുതലായവയെല്ലാം ബെല്‍ നിര്‍മ്മിച്ച് തുടങ്ങി. 1980ല്‍ ഇന്ത്യക്ക് പുറത്ത് ന്യൂയോര്‍ക്കിലും ബെല്ലിന്റെ ഓഫീസ് പ്രവര്‍ത്തിച്ച് തുടങ്ങി. സാറ്റലൈറ്റ് വിക്ഷേപണങ്ങളിലും, യുദ്ധ ടാങ്കുകളുടെയും, പോര്‍വിമാനങ്ങളുടെ നിര്‍മ്മിതിയിലുമെല്ലാം ബെല്‍ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തിയത്.

Related posts

Leave a Comment