ജവഹർ ബാൽ മഞ്ച്ദേശീയ ശിശുദിനവാരാഘോഷവും ദേശീയ സെമിനാറും കേരളത്തിൽ

എറണാകുളം: ജവഹർ ബാൽ മഞ്ച് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം കേരളത്തിലെ പാലക്കാട് ജില്ലയിൽ വെച്ച സംഘടിപ്പിക്കപ്പെടും. ആഘോഷങ്ങളുടെ ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി.നിർവ്വഹിക്കും. ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ.ജി.വി.ഹരി അധ്യക്ഷത വഹിക്കും. ദേശീയ സെമിനാറിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം” Nehruvian Thoughts and contemporary Indian Milieu”എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും. ഡി.സി.സി. പ്രസിഡന്റ് ശ്രീ.എ.തങ്കപ്പൻ , ശ്രീ വി.കെ.ശ്രീകണ്ഠൻ എം.പി., കുമാരി രമ്യ ഹരിദാസ് എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശ്രീ ഷാഫി പറമ്പിൽ എം.എൽ.എ. ബാൽമഞ്ച് ജില്ലാ സംഘാടകൻ ശ്രീനാഥ് , ദേശീയ കോ ഓർഡിനേറ്റർ ഡോ.രാജൻ സിംഗ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ജില്ലയിലെ കെ.പി.സി.സി./ ഡി.സി.സി. / പോഷക സംഘടനാ നേതാക്കൾ പങ്കെടുക്കും. 400 പേർ പങ്കെടുക്കുന്ന പരിപാടി ടോപ് ഇൻ ടൗൺ ഒഡിറ്റോറിയത്തിൽനടക്കും. കേരളത്തിലെ ശിശുദിന വാരാഘോഷ ഉദ്ഘാടന ശേഷം കർണ്ണാടകം, മഹാരാഷ്ട്ര, ആന്റമാൻ , ചത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ നടക്കും. നവംബർ 14 തീയതി പഞ്ചാബിലെ ചണ്ടിഗഡിൽ നടക്കുന്ന വിപുലമായ ശിശുദിന ആഘോഷ പരിപാടികൾ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യും. ഡോ.ജി.വി.ഹരി അധ്യക്ഷനാകും. എ.ഐ.സി.സി. സെക്രട്ടറി കൃഷ്ണ അല്ലവരു, ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, സംസ്ഥാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിരേന്ദർ സിംഗ് പഞ്ചാബ് ബാൽ മഞ്ച് സംഘാടക നേതാവ് ഹർസിമ്രൻ ബാജ്‌വ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്ന് ബാൽ മഞ്ച്ദേശീയ ചെയർമാൻ ഡോ.ജി.വി ഹരിയുടെ ഓഫീസ് അറിയിച്ചു.

Related posts

Leave a Comment