സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊടി പാറട്ടെ എന്ന പരിപാടിയുമായി ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊടി പാറട്ടെ എന്ന പ്രോഗ്രാമിൻ്റെ ജില്ലാതല ഉത്ഘാടനം കുട്ടികൾക്ക് ദേശീയ പതാക കൈമാറി കൊണ്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.ചടങ്ങിൽ മുൻ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി അഡ്വ: വി.എസ്.ശിവകുമാർ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ അനിൽ കുളപ്പട, ജില്ലാ ഭാരവാഹികളായ
ആർ.ഹരികുമാർ, ശോഭനകുമാരി, രാജാജിനഗർ മഹേഷ്, ഉണ്ണികൃഷ്ണൻ, യൂസഫ്, ഷിനു എന്നിവർ പങ്കെടുത്തു.
നാളെ സ്വാതന്ത്ര്യദിനത്തിൽ ബ്ലോക്ക്തലങ്ങളിലും, മണ്ഡലംതലങ്ങളിലും കുട്ടികൾ ദേശീയപതാക വീടുകളിൽ ഉയർത്തുന്നതാണ്.

Related posts

Leave a Comment