‘കോൺഗ്രസിന്റെ കുട്ടിപ്പടക്ക് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം’ ; ജവഹർ ബാൽമഞ്ചിനെ മലയാളിയായ ജി വി ഹരി നയിക്കും

ന്യൂഡൽഹി : കോൺഗ്രസിന്റെ ബാലജന സംഘടനയായി ജവഹർ ബാൽ മഞ്ചിനെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദത്തോടെ പ്രഖ്യാപിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.കേരളത്തിൽ ഒട്ടേറെ വർഷങ്ങളായി ജവഹർബാലജനവേദി പ്രവർത്തിച്ചിരുന്നു.ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നവർ 2019 ഇൽ ദേശീയതലത്തിൽ ഇത്തരത്തിലൊരു ബാലജനവേദി വേണമെന്ന ആശയവുമായി എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉൾപ്പെടെയുള്ള നേതാക്കളെ നേരിൽ കണ്ട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിക്കാൻ അനുവാദം ലഭിക്കുകയും ചെയ്തിരുന്നു.

ഇനിമുതൽ രാജ്യത്തൊട്ടാകെ ജവഹർ ബാൽമഞ്ച് കോൺഗ്രസിന്റെ ഏറ്റവും ഇളയ തലമുറയായി നിലകൊള്ളും.ജവഹർ ബാലജനവേദിയുടെ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ മലയാളി കൂടിയായ ജി വി ഹരിയാണ് ദേശീയ ചെയർമാൻ.കോൺഗ്രസിന്റെ കുട്ടിപ്പടയെ ഏറെ പ്രതീക്ഷയോടെയാണ് നേതൃത്വം നോക്കിക്കാണുന്നത്.

Related posts

Leave a Comment