ഓൺലൈൻ പഠന ക്യാമ്പുമായി ജവഹർ ബാൽ മഞ്ച്

തൃശൂർ: ജവഹർ ബാൽ മഞ്ച് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ഓൺലൈൻ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ രണ്ടാം ശനിയാഴ്ചകളിൽ വിവിധ മേഖലയിൽ നിന്നുള്ളവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

നാളെ വൈകിട്ട് നാല് മണിക്ക് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ക്യാമ്പ് ഓൺലൈനായി
ഉത്ഘാടനം ചെയ്യും.

‘ഓൺലൈൻ വിദ്യഭ്യാസവും നേത്രസംരക്ഷണവും’ എന്ന വിഷയത്തിൽ കേരളത്തിലെ പ്രശസ്ത നേത്രാശുപത്രിയായ പാലക്കാട് ട്രിനിറ്റി ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാർ ഉദ്ഘാടന ദിനത്തിൽ ക്ലാസെടുക്കും.

ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ സുരേഷ് കെ.കരുൺ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡി സി സി പ്രസിഡന്റ് ജോസ് വളളൂർ, ജവഹർ ബാൽ മഞ്ച് സംസ്ഥാന ചെയർമാൻ ഡോ: ജി.വി. ഹരി, ജില്ല ഐടി കോർഡിനേറ്റർ സുഷമിത് കരുൺ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment