ദേശീയ തലത്തിൽ വിപുലമായ ശിശുദിനാഘോഷ പരിപാടികളുമായി ജവഹർ ബാൽ മഞ്ച്

ന്യൂഡൽഹി: ദേശിയ തലത്തിൽ വിപുലമായ ശിശുദിനാഘോഷ പരിപാടികളുമായി ജവഹർ ബാൽ മഞ്ച് . ഏഴോളം സംസ്ഥാനങ്ങളിലായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്.

നവംബർ 7 ന് ശിശുദിനാഘോഷങ്ങളുടെ ദേശീയതല ഉദ്ഘാടനം കേരളത്തിലെ പാലക്കാട് ജില്ലയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ എംപി നിർവ്വഹിക്കും . ദേശീയ സെമിനാറോടുകൂടി പരിപാടികൾക്ക് തുടക്കമാകുക. ” Nehruvian Thoughts and Conte mporary Indian Milieu എന്ന വിഷയത്തിലാകും സെമിനാർ നടക്കുക.

തുടർന്ന് നവംബർ 8 ന് കർണാടക സ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുട്ടികൾക്കായി ചിത്രരചനാ മത്സരം നടക്കും

നവംബർ 9 ന് ചത്തീസ്ഗഢിൽ “ചാച്ചാ നെഹ്റു കി സാത് ഉഡോ ജാഗോ സംഘടിത്” എന്ന പേരിൽ നവംബർ 14 വരെ നീണ്ടു നിൽക്കുന്ന പരിപാടികൾ നടക്കും.”Why I Love Nehru” എന്ന വിഷയത്തിൽ കുട്ടികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ 3 മുതൽ 5 മിനിറ്റ് വരെ നീണ്ടു നിൽക്കുന്ന വീഡിയോ ആയി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. മികച്ച വീഡിയോകൾക്ക് പുരസ്കാരങ്ങൾ നൽകും. നവംബർ 14 ന് ചാച്ചാ നെഹ്റു കി സാത് പരിപാടിയുടെ ഭാഗമായി ജവഹർലാൽ നെഹ്റുവിൻ്റെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ ഛായാചിത്രങ്ങൾ, പുസ്തകങ്ങൾ മാസ്കുകൾ, മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്യും

നവംബർ10, 11 തീയതികളിൽ ആൻഡമാൻ ദ്വീപിൽ ഹമാരാ ചാച്ചാ നെഹ്റു എന്ന ആശയം മുൻനിർത്തി ചിത്രരചനാ മത്സരമാണ് നടക്കുക്കുക.നവംബർ 14 ന് പുഷ്പാർച്ചന, പ്രസംഗ മത്സരം, ഫാൻസിഡ്രസ്, ഡാൻസ് മത്സരങ്ങളും സംഘടിപ്പിക്കും

നവംബർ 12ന് മഹാരാഷ്ട്ര കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ വെച്ച് അർഹരായ കുട്ടികൾക്ക് പുസ്തക വിതരണം, വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും

നവംബർ 13ന് രാജസ്ഥാനിൽ ” ആജാ നാച്ചലെ” എന്ന പേരിൽ കുട്ടികൾക്കായി ഡാൻസ് മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്

നവംബർ 14 ന് പഞ്ചാബിലെ ചണ്ടിഗഡിൽ വെച്ച് ഒരാഴ്ച്ച നീണ്ടു നിന്ന വിപുലമായ ആഘോഷ പരിപാടികളുടെ സമാപനവും ശിശുദിനാഘോഷവും പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നവജ്യോത് സിംഗ് സിദ്ദു ഉദ്ഘാടനം ചെയ്യും. ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മത്സര പരിപാടികളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും.

വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന പരിപാടികളിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഡോ.ജി.വി ഹരിയുടെ ഓഫീസ് പത്രക്കുറുപ്പിലൂടെ വ്യക്തമാക്കി.

Related posts

Leave a Comment