അനുപമക്ക് പൂർണ്ണ പിന്തുണ ; നിയമപരമായും സമൂഹിക പരമായും സഹായങ്ങൾ നൽകും : ജവഹർ ബാൽ മഞ്ച്

തിരുവനന്തപുരം : കുഞ്ഞ് തട്ടിയെടുക്കപ്പെട്ട മാതാവും മുൻ എസ് എഫ് ഐ നേതാവുമായ അനുപമയ്ക്ക് പൂർണ്ണ പിന്തുണയുമായി ജവഹർ ബാൽ മഞ്ച്.കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് നിയമപരമായും സമൂഹിക പരമായും സഹായങ്ങൾ ബാൽ മഞ്ച് നൽകുമെന്ന് ദേശിയ ചെയർമാൻ ഡോ.ജി വി ഹരി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ കേട്ടുകേൾവില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്, ഒരമ്മ കുഞ്ഞിനായി തെരുവിൽ അലയേണ്ടി വരിക നിന്ദ്യവും ഹീനവുമായ കാര്യമാണ്. അനുപമയ്ക്ക് സ്വാഭാവിക നീതി നൽകേണ്ടത് കേരളീയ സമൂഹത്തിൻ്റെ കടമയാണ്, അതിനായി ഒരുമിച്ച് സാധ്യമായത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡോ.ജി വി.ഹരി തിങ്കളാഴ്ച അനുപമയെ സന്ദർശിക്കും.

Related posts

Leave a Comment