‘ജവാദ്’ ചുഴലിക്കാറ്റ്; ഇന്ന് തീരംതൊടും

തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ‘ജവാദ്’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ഇന്ന് മഴ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കണമെന്ന് ദുരന്തവനിവാരണ അതോറിറ്റി അറിയിച്ചു.
‘ജവാദ്’ ശക്തി ക്ഷയിച്ചു വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഇന്ന് ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുനമര്‍ദ്ദമായി എത്തിച്ചേരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ശക്തി കുറഞ്ഞു ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment