ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ; ആദ്യ ഓവറില്‍ തന്നെ റോറി ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ

ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യ സെഷന്‍ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. ഡോമിനിക് സിബ്ലെയും (18), നായകന്‍ ജോ റൂട്ടുമാണ് (12) ക്രീസില്‍. ഇന്ത്യക്കായി ജസ്പ്രിത് ബുംറയും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കളിയുടെ ആദ്യ ഓവറില്‍ തന്നെ റോറി ബേണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. സാക്ക് ക്രൗളിയും (27) സിബ്ലെയും ചേര്‍ന്ന് 42 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ആദ്യ സെഷനിലെ അപകടം ഒഴിവാക്കി. ക്രൗളിയെ മടക്കിയത് സിറാജാണ്.

Related posts

Leave a Comment