കള്ളപ്പണകേസ് ; ബോളിവുഡ്​ നടി ജാക്വലിൻ ഫെർണാണ്ടസിൻറെ മൊഴിയെടുത്ത്‌ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​

മുംബൈ: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ്​ നടി ജാക്വലിൻ ഫെർണാണ്ടസിൻറെ മൊഴിയെടുത്തി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​. അഞ്ചു മണിക്കൂർ നടിയെ ഇ.ഡി ചോദ്യം ചെയ്​തു. സുകേഷ്​ ചന്ദ്രശേഖർ എന്നയാൾ നടത്തിയ കള്ളപ്പണം വെളുപ്പിക്കലിലാണ്​ ഇ.ഡിയുടെ നടപടി.

കേസിലെ സാക്ഷിയാണ്​ ജാക്വലിൻ ഫെർണാണ്ടസെന്നാണ്​ ഇ.ഡി വ്യക്​തമാക്കുന്നത്​. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വിട്ടില്ല. നേരത്തെ ആഗസ്റ്റ്​ 24ന്​ ചന്ദ്രശേഖറിൻറെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു.

ഇത്തരത്തിൽ ചെന്നൈയിലെ ആഡംബര വസതിയിൽ നടത്തിയ പരിശോധനയിൽ 82.5 ലക്ഷം രൂപയും നിരവധി കാറുകളും മറ്റ്​ വസ്​തുക്കളും പിടിച്ചെടുത്തിരുന്നു. തുടർന്ന്​ ഡൽഹി പൊലീസിൻറെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്​തു. ഏകദേശം 200 കോടിയുടെ അനധികൃത പണമിടപാടുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ്​ ഇ.ഡിയുടെ കണ്ടെത്തൽ.

Related posts

Leave a Comment