താലിബാനെ ഭരണകൂടമായി കാണുകയില്ല; ജപ്പാൻ

ടോക്യോ : താലിബാനെ നിയമസാധുതയുള്ള ഭരണകൂടമായി കാണുകയില്ലെന്ന് പ്രഖ്യാപിച്ച് ജപ്പാൻ. അമേരിക്കയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി കൂടിയാലോചിച്ചതിന് ശേഷം രാജ്യത്തിൻറെ താൽപര്യം കൂടി കണക്കിലെടുത്താകും അഫ്ഗാൻ വിഷയത്തിൽ തീരുമാനമെടുക്കുകയെന്നും ജപ്പാൻ വ്യക്തമാക്കി. ചീഫ് കാബിനറ്റ് സെക്രട്ടറി കാട്‌സുനോബു കാട്ടോ വാർത്താ സമ്മേളനത്തിലാണ് അഫ്ഗാൻ വിഷയത്തിൽ ജപ്പാന്റെനിലപാട് വ്യക്തമാക്കിയത്.താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ എംബസിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ജപ്പാൻ കഴിഞ്ഞ ദിവസം തിരികെയെത്തിച്ചിരുന്നു.ഇതിനിടെ അഫ്ഗാനിൽ നിന്നെത്തുന്നവർക്കായി തങ്ങളുടെ രാജ്യാതിർത്തികളും വിമാനത്താവളങ്ങളും റോഡുകളും തുറന്നിരിക്കുമെന്ന് യുഎസ്, യുകെ, ജെർമനി, കാനഡ, ജപ്പാൻ, യു എ ഇ ഉൾപ്പെടെ 60 രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment