Kerala
നവകേരളസദസ് അഴിമതിയുടെ ആർഭാട യാത്ര: ചെന്നിത്തല

തിരുവനന്തപുരം: നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കും കാറിൽ സഞ്ചരിക്കാൻ പന്ത്രണ്ട് ലക്ഷത്തി അറുപതിനായിരം രൂപ മതിയെന്നിരിക്കെ ഒരു കോടി 5 ലക്ഷം മുടക്കി കാരവൻ മോഡൽ ബസ്സ് വാങ്ങിയത് വൻ ധൂർത്തെന്നു കോൺഗ്രസ്ല്ലാ പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 140 നിയോജകമണ്ഡലങ്ങളിലും കൂടി പരമാവധി 3000 കിലോ മീറ്ററാണ് സംഘം സഞ്ചരിക്കുക. അതിന് 12.60 ലക്ഷം രൂപ മതി. അതിനാണ് 1.8 കോടി രൂപ ചെലവിൽ കാരവൻ മോഡൽ ബസും പിന്നാലെ 40 ൽപ്പരം വാഹനങ്ങളും. അഴിമതിയും ധൂർത്തുമല്ലാതെ വേറെന്താണിതെന്ന് ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഒരു പാഴ് വേലയായി മാറിയിരിക്കുകയാണ്. ഇത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സർക്കാർ ചിലവിൽ ഒരു രാഷ്ട്രീയ യാത്രയാണ്. ജനങ്ങളെ നേരിട്ട് കാണുമെന്നു പറയുന്ന മുഖ്യമന്ത്രി ഒരു വ്യക്തിയുടെ കൈയിൽനിന്നുപോലും പരാതി വാങ്ങിക്കുന്നില്ല. മന്ത്രിമാർ ആരും ഒരു പരാതിയും പരിശോധിക്കുന്നുമില്ല. ഉദ്യോഗസ്ഥർ ബൂത്തുകളിലിരുന്ന് പരാതി സ്വീകരിക്കുകയാണ് ചെയ്യുന്നത് , ഇതൊരു പാഴ് വേലയല്ലാതെ മറ്റെന്താണ് ?,കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ഏർപ്പാട് ഉണ്ടായിട്ടില്ല.
ആദ്യമായി കേരളത്തിൽ ജില്ലകളിൽ ബഹുജനസമ്പർക്ക പരിപാടി നടത്തിയത് ലീഡർ കെ.കരുണാകരനായിരുന്നു , സ്പീഡ് പ്രോഗ്രാം എന്നായിരുന്നു അതിന്റെ പേര്., അതു കഴിഞ്ഞ് ഉമ്മൻ ചാണ്ടിയാണ് ജനസമ്പർക്ക പരിപാടി നടത്തിയത്. രാവിലെ 8 മണി മുതൽ പിറ്റേ ദിവസം രാവിലെ വരെയായിരുന്നു ജനസമ്പർക്കം.
.കെ. കരുണാകരൻ ആളുകളുടെ കൈയിൽനിന്നും പരാതി സ്വീകരിച്ച് പരിശോധിച്ചശേഷം അവിടെ വച്ച് തന്നെ നേരിട്ട് ഉത്തരവിടുകയായിരുന്നു. 1980 കളിലായിരുന്നു ഈ പരിപാടി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കപരിപാടിയിൽ മുഖ്യമന്ത്രിതന്നെ നേരിട്ട് പരാതി വാങ്ങി അപ്പോൾത്തന്നെപരിഹാരം കാണാൻ കഴിയുന്നതായിരുന്നു. ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആരുടെയും കൈയിൽ നിന്നും പരാതികൾ വാങ്ങിക്കുന്നില്ല. അദ്ദേഹം രാജാപ്പാർട്ട് കെട്ടി അവിടെ ഇരിക്കുന്നു , 21 മന്ത്രിമാർ ദാസന്മാരായി അടുത്ത് നിൽക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നു. പ്രസംഗം രാഷ്ട്രീയം മാത്രമാണ്. പ്രതിപക്ഷത്തെ ആക്രമിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം.
നാട്ടിൽ ഇറങ്ങി കൊള്ളയടിക്കുകയാണ് ഉദ്യോഗസ്ഥർ, നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത് , ഇതിന് കണക്കുണ്ടോ,? രസീതിയുണ്ടോ? ആർക്കും യഥേഷ്ടം പണം പിരിക്കാം. ധൂർത്തടിയ്ക്കാം. ഒരു പരാതിയും
പരിഹരിക്കുന്നില്ലതാനും. ഇത് മാർക്സിസ്റ്റ് പാർട്ടിയുടെ സദസാണ്, പാർട്ടി മേളയാണ് നടത്തുന്നത് .
മുസ്ലീം ലീഗിന്റെ ആത്മാർത്ഥതയുള്ള ഒരു പ്രവർത്തകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. UDF ഒരുമിച്ചെടുത്ത തീരുമാനമാണിത് , ഈ ജനദ്രോഹ സർക്കാറിന്റെ പരിപാടിയിൽ ആര് പങ്കെടുക്കാനാണ്? ജനങ്ങളോട് പ്രതിബദ്ധതയുള്ളവരും ഈ ദുർഭരണത്തിനെതിരെയുള്ളവരും പങ്കെടുക്കില്ല. തൊഴിലുറപ്പ് തൊഴിലാളികളെയും അംഗൻ പാടി വർക്കർ,ഹെൽപ്പർമാരെയും ആരോഗ്യ പ്രവർത്തകരെയും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും പങ്കെടുപ്പിക്കുന്നു. ഈ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ കഷ്ടപ്പെടുന്നവരും സാമാന്യ ബോധമുള്ളവരും ഈ പരിപാടിയിൽ പങ്കെടുക്കില്ല. പി ആർ ഏജൻസിയുടെ ഉൽപ്പന്നമാണ് നവ കേരള സദസ്, ഒരു പുതിയ പ്രഖ്യാപനങ്ങളുണ്ടോ ?മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കാനുള്ള പ്രഖ്യാപനമുണ്ടോ? വികസന പദ്ധതികൾക്ക് ചിലവഴിക്കാൻ പണമുണ്ടോ? എല്ലാ പ്രതീക്ഷയും മുഖ്യമന്ത്രി പി ആർ ഏജൻസിയിൽ ഏൽപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഡംബര വാഹനത്തിന്റെ ഡ്രൈവർക്ക് ശമ്പളം കിട്ടുന്നുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. നവകേരള സദസിനെതിരെ UDF ഈ സർക്കാരിനെ കുറ്റവിചാരണ നടത്തും. 140 മണ്ഡലങ്ങളിലും ഈ സർക്കാരിനെ തുറന്ന് കാട്ടുമെന്ന് ചെന്നിത്തല പറഞ്ഞു.
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.
Kerala
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനി ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ത്ഥിനിയായ ഷഹാനയെയാണ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രഥമിക നിഗമനം. മുറിയില്‍ നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.
ഇന്നലെ രാത്രിയാണ് ഷഹാനയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. വെഞ്ഞാറമൂട് സ്വദേശിനിയാണ് ഡോ.ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ.ഷഹാനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷഹാനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒപ്പം പഠിക്കുന്ന പി ജി വിദ്യാര്‍ത്ഥികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ കോളജ് പോലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login