ലീഡര്‍ കെ. കരുണാകരന്റെ ജന്മദിനം ആചരിച്ചു


മൂന്നിയൂര്‍ : മൂന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിന്‍ ലീഡര്‍ കെ.കരുണാകരന്റെ ജന്മ നക്ഷത്രദിനം ആചരിച്ചു ആലിന്‍ ചുവട് കോണ്‍ഗ്രസ്സ് ഓഫീസില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് കെ. മൊയ്തീന്‍ ക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പര്‍ കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈ: പ്രസിഡന്റ് പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി. അനുസ്മരണ പ്രഭാഷണം നടത്തി. വാക്കതൊടിക മുസ്ഥഫ, ബ്ലോക്ക് സെക്രട്ടറി സി.കെ.ഹരിദാസന്‍ , സെക്രട്ടറിമാരായ ഒ.പി. അസീസ്, മൊയ്തീന്‍ മൂന്നിയൂര്‍, ചാ നേത്ത് അബ്ദു: ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എന്‍.എം. റഫീഖ്. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എ.വി. അക്ബറലി , പീച്ചന്‍ വീടന്‍ മുഹമ്മദ്, സവീസ് . എന്നിവര്‍ സംസാരിച്ചു.
ചേളാരി : ലീഡര്‍ കെ.കരുണാകരന്റെ ജന്മദിനം ചേളാരി ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേളാരി ഓഫീസില്‍ നടന്നു. സി .കെ.ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായ്ത്ത് വൈ: പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി അഷ്‌റഫ് എന്ന ബിച്ചു , എന്‍.പി. മുഹമ്മദ് ക്കുട്ടി. രാജന്‍. സവീസ്, സൈത് മുഹമ്മദ് ചെളാരി എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment