ജനയുഗത്തിന്റേത് ഗുരുനിന്ദ; സിപിഐ നേതാവിന്റെ എഫ്ബി പോസ്റ്റ്

തിരുവനന്തപുരം: സിപിഐ മുഖപത്രമായ ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചെന്ന ആരോപണവുമായി സിപിഐ നേതാവ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായി. ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജിൽ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് കെ.കെ ശിവരാമൻ ഫെയ്സ് ബുക്കിലെഴുതിയ പോസ്റ്റാണ് വൈറലായത്. ഗുരുവിനെ അറിയാത്ത എഡിറ്റോറിയൽ ബോർഡും മാനേജ്മെന്‍റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചു.
ഇതിന് പിന്നാലെ, ശിവരാമന്റെ വിമർശനം സ്വാഗതം ചെയ്യുന്നതായും ആരോപണം തെളിയിക്കണമെന്ന് വെല്ലുവിളിച്ചും ജനയുഗം എഡിറ്റർ രാജാജി തോമസ് രംഗത്തുവന്നു. എന്നാൽ, ജനയുഗം ഗുരുനിന്ദ നടത്തിയെന്ന ആരോപണത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു കെ.കെ ശിവരാമന്റെ പ്രതികരണം. ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടി വരും. അതില്‍ രാഷ്ട്രീയ അച്ചടക്കത്തിന്‍റെ  പ്രശ്‍നം വരുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു. 

Related posts

Leave a Comment