Connect with us
48 birthday
top banner (1)

Kerala

ജനനായകന് വിടചൊല്ലി ജനസാഗരം; വിലാപയാത്ര തിരുവനന്തപുരം വിടുന്നു

Avatar

Published

on

തിരുവനന്തപുരം: ജനനായകന് വിടചൊല്ലി ജനസാഗരം. തിരുവനന്തപുരത്തുനിന്നും ആരംഭിച്ച വിലാപയാത്ര ജില്ലാ അതിർത്തിയായ നാലാഞ്ചിറയിലയിലൂടെയാണ് കടന്ന് പോകുന്നത്. കോരിച്ചൊരിയുന്ന മഴയത്തും ഉമ്മൻചാണ്ടിയെ ഒരുനോക്ക് കാണാൻ വഴിവക്കിൽ കുട്ടികൾ ഉൾപ്പടെ ജനലക്ഷങ്ങളാണ് കാത്തുനിൽക്കുന്നത്. വിലാപയാത്ര രണ്ടേമുക്കാൽ മണിക്കൂർ പിന്നിടുമ്പോൾ 8 കിലോമീറ്റർ മാത്രമാണ് പിന്നിട്ടിരിക്കുന്നത്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചിരിക്കുന്നത്. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും.

Advertisement
inner ad

കോട്ടയത്തെ സ്കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു. വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. വിലാപ യാത്ര പരിഗണിച്ചാണ് ക്രമീകരണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാൾ പിടിയിൽ

Published

on

കണ്ണൂർ: ആന്തൂർ മൊറാഴയിൽ ഇതര സംസ്ഥാന തൊഴിലാളി വെട്ടേറ്റു മരിച്ചു കൂടെയുണ്ടായിരുന്നയാൾ പിടിയിൽ. ബംഗാൾ സ്വദേശി ദലിംഖാൻ എന്ന ഇസ്മയില്‍ (36) വെട്ടേറ്റ് മരിച്ചത്. ഒപ്പം താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ സുജോയ് കുമാർ എന്ന ഗുഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ടെറസില്‍ കൊണ്ടുപോയി വെട്ടുകത്തി ഉപയോഗിച്ച്‌ നിരവധിതവണ വെട്ടിയാണ് കൊലചെയ്തത്. ഇസ്മയിലിന്റെ കൂടെ സഹോദരനും താമസിക്കുന്നുണ്ട്. ഇസ്മയിലിനെ കാണാതായതോടെ സഹോദരൻ അന്വേഷിച്ചപ്പോഴാണ് ടെറസില്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടത്. സുജയ്കുമാർ ഓട്ടോറിക്ഷയില്‍ നാട് വിടാൻ ശ്രമിച്ചപ്പോള്‍ ഓട്ടോ ഡ്രൈവർ കെ.വി.മനോജ് തന്ത്രപൂർവം ഇയാളെ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.മൊറാഴയിലെ കെട്ടിടനിർമാണ കരാറുകാരനായ കാട്ടാമ്ബള്ളി രാമചന്ദ്രന്റെ കീഴില്‍ കൂളിച്ചാലില്‍ പത്തോളം മറുനാടൻ തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇസ്മയില്‍ കഴിഞ്ഞ 15 വർഷത്തിലധികമായി കരാറുകാരന്റെ കീഴില്‍ കോണ്‍ക്രീറ്റ് മേസ്തിരിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുജയ് കുമാറിനെ വളപട്ടണം പോലീസ് തളിപ്പറമ്ബ് പോലീസിന് കൈമാറി.

Advertisement
inner ad
Continue Reading

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്രമം; യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

Published

on

കൊല്ലം: മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. കൊ​ല്ലം, മ​യ്യ​നാ​ട് സ്വ​ദേ​ശി സാ​ലു (26), പു​ള്ളി​ക്ക​ട വ​ട​ക്കും​ഭാ​ഗം സ്വ​ദേ​ശി​നി ല​ക്ഷ്മി (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​വ​ന​വ​ഞ്ചേ​രി പോ​യി​ന്‍റ് മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.

അ​വ​ന​വ​ഞ്ചേ​രി സ്വ​ദേ​ശി മോ​ളി​യു​ടെ മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. മാ​ർ​ക്ക​റ്റി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന മോ​ളി​യു​ടെ സ​മീ​പം വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന കാ​ർ നി​ർ​ത്തി ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​യു​ക​യാ​യി​രു​ന്നു. മു​ള​കു​പൊ​ടി ല​ക്ഷ്‌​മി​യു​ടെ മു​ഖ​ത്തും വീ​ണ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സാ​ലു​വി​നെ​തി​രെ കൊ​ട്ടി​യം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ കേ​സു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Advertisement
inner ad
Continue Reading

Featured