ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്​, ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്; സർക്കാരിനെതിരേ ആഞ്ഞടിച്ചു കാനം രാജേന്ദ്രൻ

പന്തീരങ്കാവ്​ കേസിൽ യു.എ.പി.എ ചുമത്തിയത്​ തെറ്റായിരുന്നുവെന്നും ഈ കേസിൽ സുപ്രീംകോടതി വിധി മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. കേരളത്തില്‍ കേസ് വരുമ്പോള്‍ അത് ഇടതുപക്ഷത്തിന്‍റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട്, കാനം രാജേന്ദ്രൻ പറഞ്ഞു.

താഹ ഫസല്‍ സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനുശേഷം യുഎപിഎ വിഷയത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സിപിഐയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാനം രാജേന്ദ്രന്റെ പ്രതികരണം.

Related posts

Leave a Comment