ജമ്മുവിൽ ഏറ്റുമുട്ടൽ ; മലയാളി ജവാനടക്കം അഞ്ചു സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില് മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര സ്വദേശി വൈശാഖ് അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന ദേര കി ഗാലിക്കടുത്തുള്ള ഗ്രാമത്തിൽ തെരച്ചിൽ നടത്തവെയാണ് വെടിവയ്പുണ്ടായത്.

മേഖലയിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെയുള്ള സൈനികരാണ് മരിച്ചത് .ഏതാനും ദിവസം മുൻപ് ചമ്രർ വനമേഖലയിൽ പാകിസ്ഥാനിൽ നിന്ന് നിയന്ത്രണരേഖ മറികടന്ന് അഞ്ചിലധികം ഭീകരർ എത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു .

Related posts

Leave a Comment