‘ജമാലിന്റെ പുഞ്ചിരി’ ആദ്യ ടീസർ റിലീസായി

കുടുംബ കോടതി, നാടോടി മന്നന്‍ എന്നി ഹിറ്റ് സിനിമകള്‍ക്കു ശേഷം ചിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ വി എസ് സുരേഷ് നിര്‍മ്മിക്കുന്ന ‘ജമാലിന്റെ പുഞ്ചിരി’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ, പ്രശസ്ത ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
വിക്കി തമ്പി സംവിധാനം ചെയ്യുന്ന “ജമാലിന്റെ പുഞ്ചിരി ” എന്ന ചിത്രത്തില്‍ ഇന്ദ്രന്‍,സിദ്ധിഖ്,ജോയ് മാത്യു,അശോകന്‍,മിഥുന്‍ രമേശ്,തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലില്‍,ശിവദാസന്‍ കണ്ണൂര്‍,ദിനേശ് പണിക്കര്‍,കൊച്ചു പ്രേമന്‍,രമേശ് വലിയശാല,സുനില്‍,മുഹമ്മദ് ഫര്‍സാന്‍,പ്രയാഗ മാര്‍ട്ടിന്‍,രേണുക,മല്ലിക സുകുമാരന്‍,താരാ കല്യാണ്‍,ജസ്ന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉദയന്‍ അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.
അനില്‍കുമാര്‍ പാതിരിപ്പള്ളി,മധു ആര്‍ ഗോപന്‍ എന്നിവരുടെ വരികള്‍ക്ക് വര്‍ക്കി സംഗീതം പകരുന്നു.എഡിറ്റര്‍-അയൂബ് ഖാന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിബു പന്തലക്കോട്,കല-മഹേഷ് ശ്രീധര്‍,മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍,വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍,സ്റ്റില്‍സ്സ്-സലീഷ് പെരിങ്ങോട്ടുക്കര,പരസ്യക്കല-യെല്ലോടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജി സുകുമാരന്‍,ക്രീയേറ്റീവ് ഹെഡ്-അനില്‍ പാതിരിപ്പള്ളി,പ്രൊഡക്ഷന്‍ ഡിസെെനര്‍-ചന്ദ്രന്‍ പനങ്ങോട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Comment