Connect with us
48 birthday
top banner (1)

Kerala

ജമാഅത്തെ ബന്ധം:പിണറായിയെ ചരിത്രം തിരിഞ്ഞു കുത്തുന്നു

Avatar

Published

on

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി യുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചരിത്രം തിരിഞ്ഞു കുത്തുന്നു. ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങിലും ‘ വര്‍ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണച്ചു’ എന്ന് ആക്ഷേപിച്ച പിണറായി വിജയന്‍, ഇതേ കോഴിക്കോട് വെച്ച് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വാഗതം ചെയ്തിരുന്നു എന്നതും കൗതുകം.

2006ല്‍ മത്തായി ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് തിരുവമ്പാടി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണ സ്വീകരിച്ചത്. മേഖലയില്‍ സ്വാധീനമുള്ള ജമാഅത്തെയുടെ പിന്തുണ കിട്ടിയിട്ടുകൂടി 272 വോട്ടിന് മാത്രമാണ് അന്ന് സിപിഎം സ്ഥാനാര്‍ഥി ജോര്‍ജ് എം. തോമസ് വിജയിച്ചത്. ഫലപ്രഖ്യാപനത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ജമാഅത്തെ ഇസ്ലാമിയുടെയും പിഡിപിയുടെയും സഹായം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് പരസ്യമായി തുറന്നുപറഞ്ഞു. അവരുടെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.
അതിനുമുമ്പ് 1994 ല്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ പിന്തുണ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഗുരുവായൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി കുഞ്ഞുമുഹമ്മദിന് വിജയം ഒരുക്കിയത് ആ പിന്തുണയുടെ ബലത്തില്‍ കൂടിയായിരുന്നു.
1996ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ജമാഅത്തെ ഇസ്ലാമിയും കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ഇടത് മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിനെ അഭിനന്ദിച്ചു കൊണ്ട് പാര്‍ട്ടി പത്രത്തില്‍ 1996 ഏപ്രില്‍ 22ന് മുഖ പ്രസംഗം എഴുതിയിരുന്നു. ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെ പാടി പുകഴ്ത്തിയിരുന്നു.
പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായ കാലത്ത് 2009 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫിന് ജമാഅത്തെ ഇസ്ലാമി നിരുപാധിക പിന്തുണ നല്‍കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ മത്സരിച്ച തലശ്ശേരി ഉള്‍പ്പെടെ 124 മണ്ഡലങ്ങളില്‍ ആണ് ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിനെ പിന്തുണച്ചത്. അന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയായിരുന്നു.
2011ല്‍ പിണറായി വിജയന്‍ തന്നെയാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള അമിര്‍ ടി.ആരിഫലിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയത് !

Advertisement
inner ad

2015 ല്‍ അരൂക്കുറ്റി പഞ്ചായത്തില്‍ സിപിഎമ്മുമായി പരസ്യ സഖ്യം ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചു. കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലും മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഇരുവരും സഖ്യമായി ഭരിച്ചു. ആ കാലഘട്ടങ്ങളില്‍ ഒന്നും ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നോ രാജ്യവിരുദ്ധ സംഘടനയാണെന്നോ പിണറായി വിജയന്‍ പറഞ്ഞിരുന്നില്ല.
എന്നാല്‍ സമീപകാലത്ത് സിപിഎമ്മുമായി അകലം പാലിക്കുകയും സര്‍ക്കാരിനെതിരെ സമര രംഗത്ത് എത്തുകയും ചെയ്തതിനു ശേഷമാണ് ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ സംഘടന എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മുദ്രകുത്തുന്നത്. കോഴിക്കോട് തന്നെ രണ്ടു നിലപാടുകള്‍ക്ക് വേദിയാകുമ്പോള്‍ പിണറായി വിജയന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാവുകയാണ്.

Advertisement
inner ad

Global

തൃശൂർ ഫെസ്റ്റ് 2025ന് ഷാർജയിൽ തുടക്കമായി

Published

on

ഷാർജ: ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിയുടെ തൃശൂർ ഫെസ്റ്റ് 2025ന് തുടക്കമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന തൃശൂർ ഫെസ്റ്റ് 2025 ന്റെ വിളംബര പ്രഖ്യാപന സംഗമം, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.

ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ പി കബീർ , ഇക്ബാൽ കടപ്പുറം , അബ്ദുൽ വഹാബ് സെക്രട്ടറി മാരായ നാസർ കടപ്പുറം , ഫവാസ് കൈപ്പമംഗലം , ഷംസുദീൻ, നിയോജകമണ്ഡലം നേതാക്കളായ ആർ.ഒ ഇസ്മായിൽ,ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി , ഇർഷാദ് മണലൂർ ശരീഫ് നാട്ടിക, മൊയിനുദ്ധീന് തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രശസ്തയായ ഇന്ദുലേഖ വാര്യർ മുഖ്യഥിതി ആയിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിക്കും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെ തൃശൂർ ഫെസ്റ്റ് 2025 ന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടുംബ സംഗമങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, വടം വലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എഡ്യൂക്കേഷൻ ഫെസ്റ്റ്, ബ്ലഡ്‌ ഡോനെഷൻ, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനെസ്സ് മീറ്റ്, യു എ ഇ തൃശൂർ ലീഡേഴ്‌സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും തൃശൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് തൃശൂർ ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad

ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മാരായ അബ്ദുള്ള മല്ലിശ്ശേരി, ടി വി നസീർ , ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കമിറ്റി സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ,ഫസൽ തലശ്ശേരി,കോഴിക്കോട് ജില്ല പ്രസിഡന്റ്‌ അബ്ബാസ്‌, ജനറൽ സെക്രട്ടറി അലി വടയം, ഷാഫി വള്ളിക്കാട്, ഉസ്മാൻ കോറോത് ,ശമീൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട് ,മുഹമ്മദ് മണിയോടി ശരീഫ് പൈക, ഷാഫി സാഹിബ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹംസ കോരത്ത് ഹമീദ് ബാബു ഇബ്രാഹിം പള്ളിയറക്കൽ , ഹംസ കണ്ണൂർ ജില്ലാ നേതാക്കൾ മുഹമ്മദ് മാട്ടുമ്മൽ ഉമർ ഫാറൂഖ് , ഷഫീഖ് സാഹിബ് ,റഷീദ് ബാഖവി, ഹംസ മുക്കൂട് ,എന്നിവരുടെയും തൃശൂർ ജില്ല ഭാരവാഹികളുടെയും മണ്ഡലം നേതാക്കന്മാരുടെയും സാനിദ്യത്തിൽ തൃശൂർ ഫെസ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം നടത്തി.

ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ ഫബീന, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ജില്ല വനിത വിംഗ് പ്രസിഡന്റ്‌ സജ്‌ന ഉമ്മർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, റുക്‌സാന നൗഷാദ് , ശഹീറ ബഷീർ , ഷെറീന നജു , ഫസീല കാദർ മോൻ , ബൽകീസ് മുഹമ്മദ്‌ , സബീന ഷാനവാസ്‌, സ്വാലിഹ നസറുദ്ദീൻ മറ്റു വനിത വിംഗ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മുഖ്യഥിതി ഇന്ദുലേഖ വാര്യർക്ക് സ്നേഹദരവും കൈമാറി. ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് ഭാരവാഹികളായ സൈനബ മല്ലശ്ശേരി , സുഹറ അഷ്‌റഫ് താമരശ്ശേരി ,സഫിയ , സബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃശൂർ ഫെസ്റ്റ് 2025 പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ്‌ ഫൈദ് പ്രാർത്ഥനയും ഷാർജ കെഎംസിസി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.

Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured