ജലീലിന് ഇപ്പോൾ റമ്പൂട്ടന്റെ ഗതി ; പരിഹാസവുമായി രാഹുൽ മാങ്കുട്ടത്തിൽ

മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞതോടെ ജലീലിനെ പരിഹസിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

”ഒരു മാതിരി റംമ്ബുട്ടാന്റെ ഗതിയായല്ലോ അദീബിന്റെ കൊച്ചാപ്പയ്ക്ക്, എല്ലാവരും കൈയ്യൊഴിയുന്നു, മാര്‍ക്കറ്റും ഇല്ല” – രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീല്‍ ആരോപണവിധേയനാകാന്‍ കാരണമായ അദീബ് മാത്രമേ ജലീലിനെ തള്ളിപറയാനുള്ളൂ എന്നും രാഹുല്‍ പരിഹസിക്കുകയും ചെയ്തു.

Related posts

Leave a Comment